LiveTV

Live

Oman

അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി: ഒമാന്‍

അനധികൃത കുടിയേറ്റം രാജ്യത്തിെൻറ ഭദ്രതയെയും സമ്പദ്ഘടനയെയും മോശമായി ബാധിക്കുന്നതായി പൊലിസ്

അനധികൃത കുടിയേറ്റത്തിനെതിരെ ശക്തമായ നടപടി: ഒമാന്‍

ഈ വർഷം ആദ്യത്തെ എട്ടുമാസ കാലയളവിൽ 2550 അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്തതായി റോയൽ ഒമാൻ പൊലിസ്. നേരത്തേ പിടിയിലായ 3141 പേരെ ഇക്കാലയളവിൽ നാടുകടത്തിയെന്നും പൊലീസ് അറിയിച്ചു.

രാജ്യത്തിെൻറ ഭദ്രതയെയും സമ്പദ്ഘടനയെയും മോശമായി ബാധിക്കുന്നതാണ് കുടിയേറ്റമെന്ന് ആർ.ഒ.പി കുടിയേറ്റ വിരുദ്ധ വിഭാഗം ഡയറക്ടർ ലഫ്. കേണൽ അഹമ്മദ് അൽ സർകി പറഞ്ഞു. നിയമ വിരുദ്ധ പ്രവർത്തികൾ വർധിക്കാനും ഇതു കാരണമാകും. കുടിയേറ്റവും ഒപ്പം കള്ളക്കടത്തും തടയാൻ രാജ്യത്തിെൻറ സമുദ്രാതിർത്തികളിൽ ആർ.ഒ.പി മറ്റ് സുരക്ഷാ വിഭാഗങ്ങളുമായി ചേർന്ന് നിരീക്ഷണം നടത്തി നടത്തിവരികയാണ്.

മാനവ വിഭവശേഷി മന്ത്രാലയവുമായി ചേർന്ന് നടത്തിയ പരിശോധനകളിൽ താമസ-കുടിയേറ്റ നിയമങ്ങൾ ലംഘിച്ച് രാജ്യത്ത് കഴിയുന്ന നിരവധി പേരെ പിടികൂടാൻ സഹായിച്ചു. പിടിയിലാകുന്ന നുഴഞ്ഞുകയറ്റക്കാരെ പ്രത്യേക കേന്ദ്രങ്ങളിൽ ഭക്ഷണവും വൈദ്യ പരിചരണവുമടക്കം സൗകര്യങ്ങൾ ലഭ്യമാക്കിയാണ് താമസിപ്പിക്കുന്നത്. അന്താരാഷ്ട്ര നിയമങ്ങളും മാനദണ്ഡങ്ങളും പാലിച്ചാണ് ഇവരെ കയറ്റി അയക്കുന്നതെന്നും അഹമ്മദ് അൽ സർകി പറഞ്ഞു.