LiveTV

Live

Oman

ഒമാനിൽ തൊഴിലുടമയിൽ നിന്ന്​ ഒളിച്ചോടുന്നവരുടെ എണ്ണം കൂടുന്നു

ലേബര്‍ വിഭാഗത്തി​ന്റെ പരിശോധനയിലാണ്​ ഇവർ പിടിക്കപ്പെടുന്നത്​. തൊഴില്‍, താമസ നിയമങ്ങൾ ലംഘിച്ച്​ കഴിയുന്ന ഇവരിൽ ചിലർ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും മന്ത്രാലയം വക്​താവ്​ പറയുന്നു.

ഒമാനിൽ തൊഴിലുടമയിൽ നിന്ന്​ ഒളിച്ചോടുന്നവരുടെ എണ്ണം കൂടുന്നു

ഒമാനിൽ പ്രതിദിനം ശരാശരി 172 ജീവനക്കാർ എന്ന തോതിൽ തൊഴിലുടമയിൽ നിന്ന് ഒളിച്ചോടുന്നതായി കണക്കുകൾ. ഒളിച്ചോടുന്നവരുടെ എണ്ണത്തിൽ ഓരോ വർഷവും വർധനവുണ്ടെന്നും മന്ത്രാലയത്തിന്റെ കണക്കുകൾ പറയുന്നു.

2016ൽ 63,000തൊഴിലാളികളാണ് ഒളിച്ചോടിയത്. 2015ല്‍ ഇത്തരക്കാരുടെ എണ്ണം 60,000ആയിരുന്നു. കഴിഞ്ഞ വർഷവും ഇതിൽ വർധനവുണ്ടെന്നാണ് കണക്കുകൾ പറയുന്നത്. ഫ്രീ വിസയിൽ എത്തുന്നവരാണ് ഒളിച്ചോടുന്നവരിൽ കൂടുതലുമെന്ന് മന്ത്രാലയം അറിയിച്ചു. ഫ്രീ വിസ സമ്പ്രദായം രാജ്യത്തു നിലവിലില്ലെങ്കിലും ഈ രൂപത്തിൽ എത്തുന്ന വിദേശ തൊഴിലാളികൾ നിരവധിയാണ്.

പാക്കിസ്ഥാൻ, ബംഗ്ലാദേശ് സ്വദേശികളാണ് ഇങ്ങനെ എത്തുന്നതിൽ കൂടുതലും. ഫ്രീ വിസ സമ്പ്രദായം നിയമ വിരുദ്ധമാണ്. ഒളിച്ചോടുന്നവരിൽ പകുതിയിലധികവും ഇങ്ങനെയെത്തുന്നവരാണ്. ലേബര്‍ വിഭാഗത്തിന്റെ പരിശോധനയിലാണ് ഇവർ പിടിക്കപ്പെടുന്നത്. തൊഴില്‍, താമസ നിയമങ്ങൾ ലംഘിച്ച് കഴിയുന്ന ഇവരിൽ ചിലർ നിയമ വിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നുണ്ടെന്നും മന്ത്രാലയം വക്താവ് പറയുന്നു.