LiveTV

Live

Oman

കഴിഞ്ഞ വർഷം മയക്കുമരുന്ന് കേസുകൾ കുറഞ്ഞതായി റോയൽ ഒമാൻ പൊലീസ്

ഒമാനിൽ വിമാനത്താവളങ്ങളിലും റോഡ്​, കടൽ അതിർത്തികളിലും രാജ്യത്തിനകത്തും ആർ.ഒ.പി മയക്കുമരുന്ന്​ കടത്തുകാർക്കെതിരായ നിരീക്ഷണവും നടപടിയും കർക്കശമാക്കിയതാണ്​ കേസുകള്‍ കുറയാൻ കാരണം.

കഴിഞ്ഞ വർഷം മയക്കുമരുന്ന് കേസുകൾ കുറഞ്ഞതായി റോയൽ ഒമാൻ പൊലീസ്

മയക്കുമരുന്നുമായി ബന്ധപ്പെട്ട കേസുകൾ കഴിഞ്ഞ വർഷം കുറഞ്ഞതായി റോയൽ ഒമാൻ പൊലീസ്​. കേസുകളുടെ എണ്ണത്തിന്​ പുറമെ അറസ്​റ്റിലായവരുടെ എണ്ണവും പിടിച്ചെടുത്ത മയക്കുമരുന്നി​ന്റെ അളവിലും കുറവുണ്ടായതായി ആർ.ഒ.പിയുടെ സ്​ഥിതി വിവര കണക്കുകൾ പറയുന്നു.

ഒമാനിൽ വിമാനത്താവളങ്ങളിലും റോഡ്​, കടൽ അതിർത്തികളിലും രാജ്യത്തിനകത്തും ആർ.ഒ.പി മയക്കുമരുന്ന്​ കടത്തുകാർക്കെതിരായ നിരീക്ഷണവും നടപടിയും കർക്കശമാക്കിയതാണ്​ കേസുകളുടെ എണ്ണത്തിൽ കുറവ്​ രേഖപ്പെടുത്താൻ കാരണം. രാജ്യത്തിനകത്തെ മയക്കുമരുന്ന്​ കള്ളക്കടത്തുകാരുടെയും സംഘങ്ങളുടെയും പ്രവർത്തനം അവസാനിപ്പിക്കുന്നതിൽ ഏറെ ദൂരം മുന്നോട്ട്​ കൊണ്ടുപോകാൻ ആർ.ഒ.പിക്ക്​ സാധിച്ചു.

കഴിഞ്ഞ വർഷം ഇത്തരം കേസുകളിൽ 3,297 പ്രതികളാണ്​ അറസ്​റ്റ്​ ചെയ്യപ്പെട്ടത്​. ഭീകരവാദവുമായി ബന്ധപ്പെട്ട കേസുകളാക​ട്ടെ 2538ൽ നിന്ന്​ 2231 ആയും കുറഞ്ഞു. നിരീക്ഷണം കർക്കശമാക്കിയതോടെ മയക്കുമരുന്ന്​ കള്ളക്കടത്ത്​ പാതയിൽ നിന്ന്​ സംഘങ്ങൾ ഒമാനെ ഒഴിവാക്കിയതായും ആർ.ഒ.പി മയക്കുമരുന്ന്​ പ്രതിരോധ സേനാ വിഭാഗം വക്​താവ്​ പറയുന്നു.