LiveTV

Live

Kerala

മലയാളിയുടെ ആദ്യ സിനിമ ഹോളിവുഡില്‍; അഭിമാനമായി ജിബിന്‍ സെബാസ്റ്റ്യന്‍

മലയാളിയുടെ ആദ്യ സിനിമ ഹോളിവുഡില്‍;  അഭിമാനമായി ജിബിന്‍ സെബാസ്റ്റ്യന്‍
Summary
ചലച്ചിത്ര സംഗീത സംവിധായകനായി ഹോളിവുഡില്‍ തന്നെ ഗംഭീരതുടക്കം കുറിച്ചിരിക്കുകയാണ് ജിബിന്‍ സെബാസ്റ്റ്യന്‍ എന്ന മലയാളി സംഗീതജ്ഞന്‍. അണ്‍ബ്രൈഡല്‍ഡ് എന്ന ഇംഗ്ലിഷ് ചിത്രത്തിനായി ജിബിന്‍ സംഗീതം നല്‍കിയ ഗാനം..

ചലച്ചിത്ര സംഗീത സംവിധായകനായി ഹോളിവുഡില്‍ തന്നെ ഗംഭീരതുടക്കം കുറിച്ചിരിക്കുകയാണ് ജിബിന്‍ സെബാസ്റ്റ്യന്‍ എന്ന മലയാളി സംഗീതജ്ഞന്‍. അണ്‍ബ്രൈഡല്‍ഡ് എന്ന ഇംഗ്ലിഷ് ചിത്രത്തിനായി താന്‍ സംഗീതം നല്‍കിയ ഗാനം പുറത്തിറങ്ങിയതോടെ താരമായിരിക്കുകയാണ് ജിബിന്‍ സെബാസ്റ്റ്യന്‍ എന്ന യുവാവ്.

മലയാളിയുടെ ആദ്യ സിനിമ ഹോളിവുഡില്‍;  അഭിമാനമായി ജിബിന്‍ സെബാസ്റ്റ്യന്‍

ഒരു കുതിരയുടെയും മനുഷ്യന്റെയും ഇടയിലുള്ള സൗഹൃദത്തെ പ്രമേയമാക്കി ജോണ് ഡേവിഡ് വാര്‍ഡ് സംവിധാനം ചെയ്യുന്ന സിനിമയാണ് അണ്‍ബ്രൈഡല്‍ഡ്. ചിത്രത്തിലെ 'Sometimes i can’t relate..' എന്നു തുടങ്ങുന്ന ഗാനത്തിനാണ് ജിബിന്‍ സംഗീത സംവിധാനം നിര്‍വ്വഹിച്ചിരിക്കുന്നത്. വളരെ ഹൃദ്യമായ ഗാനം ഇതിനോടകം ജനശ്രദ്ധ നേടിയിട്ടുണ്ട്.

പ്രശസ്ത ഗായിക ആദി നിക്കോളിനാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഡേവിഡ് ഹാര്‍ഡിയുടേതാണ് വരികള്‍. ഗാനത്തിന്റെ ഓര്‍ക്കസ്ട്രയില്‍ ഹ്യൂഗ ഇഗ്ലിസിയാസിസ് ഗിത്താറും സ്ലിക്കും കാമെറൂണ്‍ ബ്ലാക്ക് സാക്‌സോഫോണും ഗ്ലെന്‍ വെല്‍മാന്‍ ഡ്രംസും കൈകാര്യം ചെയ്തിരിക്കുന്നു.

കൊച്ചി എളമക്കര സ്വദേശിയായ ജിബിന്‍ കൊച്ചിയില്‍ ഒരു സോഫ്റ്റ് വെയര്‍ കമ്പനി നടത്തുകയാണ്. കമ്പനി ആവശ്യങ്ങളുമായി ബന്ധപ്പെട്ട് സിനിമയുടെ നിര്‍മ്മാതാക്കളുമായി ജിബിന്‍ പരിചയത്തിലായിരുന്നു. ഇതിലൂടെയാണ് സംഗീതസംവിധാനത്തിലേക്കുള്ള വഴിതെളിഞ്ഞത്. ജിബിന്‍ ഈണം നല്‍കിയ മനോഹരമായ ഗാനം കേള്‍ക്കാം..