LiveTV

Live

Kerala

ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ പ്രസിഡണ്ട്

ജിഫ്രി മുത്തുക്കോയ തങ്ങള്‍ സമസ്തയുടെ പ്രസിഡണ്ട്
Summary
നിലവില്‍ സമസ്തയുടെ ട്രഷററാണ് ജിഫ്രി തങ്ങള്‍

ജിഫ്രി മുത്തുക്കോയ തങ്ങളെ സമസ്തയുടെ പ്രസിഡണ്ടായി തെരഞ്ഞെടുത്തു. സമസ്ത പ്രസിഡന്റായിരുന്ന കുമരംപുത്തൂര്‍ എ പി മുഹമ്മദ് മുസ്‌ലിയാരുടെ വിയോഗത്തെ തുടര്‍ന്നാണ് തെരഞ്ഞെടുപ്പ് നടന്നത്. ട്രഷററായി സി കെ എം സ്വാദിഖ് മുസ്‌ലിയാരെയും വൈസ് പ്രസിഡന്റായി ജബ്ബാര്‍ മുസ്‌ലിയാരെയും തെരഞ്ഞെടുത്തു. സമസ്തയുടെ ട്രഷററായിരുന്ന ജിഫ്രി മുത്തുക്കോയ തങ്ങള്‍ ഇരുന്നൂറോളം മഹല്ലുകളുടെ ഖാദിയാണ്. ജംഇയ്യത്തുല്‍ മുദരിസീന്‍ സംസ്ഥാന പ്രസിഡന്‍റ് കൂടിയാണ് അദ്ദേഹം.