LiveTV

Live

News

ഹോം ക്വാറന്‍റൈന്‍ അല്ല, റൂം ക്വാറന്‍റൈന്‍..

കോവിഡിന്‍റെ ആദ്യ രണ്ട് ഘട്ടത്തിലും പരീക്ഷിച്ച് വിജയിച്ച ഹോം ക്വാറന്‍റൈന്‍ സംവിധാനം തന്നെ തുടര്‍ന്നും പരീക്ഷിക്കാനാണ് തീരുമാനം.

ഹോം ക്വാറന്‍റൈന്‍ അല്ല, റൂം ക്വാറന്‍റൈന്‍..

ഹോം ക്വാറന്‍റൈന് സര്‍ക്കാര്‍ നിര്‍ദ്ദേശിക്കുന്ന മാനദണ്ഡങ്ങള്‍..

 • പൂര്‍ണമായും വായു സഞ്ചാരവും പ്രത്യേക ടോയ്‍ലറ്റുമുള്ള മുറിയിലാണ് താമസിക്കേണ്ടത്.

 • എയര്‍ കണ്ടീഷണര്‍ ഉപയോഗിക്കാതെ ജനാലകള്‍ തുറന്നിട്ട് മുറിയില്‍ വായു സഞ്ചാരം ഉറപ്പാക്കണം.

 • യാതൊരു കാരണവശാലും മുറി വിട്ട് പുറത്തു പോകരുത്. കുടുംബാംഗങ്ങള്‍ ആരും ഈ മുറിയില്‍ പ്രവേശിക്കുകയുമരുത്.

 • ഭക്ഷണം ഉള്ളില്‍നിന്ന് എടുക്കാവുന്ന രീതിയില്‍ മുറിക്കു പുറത്ത് വെയ്ക്കണം.

 • ക്വാറന്‍റൈയിനില്‍ കഴിയുന്നവര്‍ക്ക് ഭക്ഷണപാനീയങ്ങള്‍ നല്‍കുന്ന പാത്രങ്ങള്‍ സോപ്പ് ഉപയോഗിച്ചോ അണുനാശിനി ഉപയോഗിച്ചോ പ്രത്യേകം കഴുകണം.

 • ക്വാറന്‍റൈയിനില്‍ കഴിയുന്നവരുടെ മൊബൈല്‍ ഫോണ്‍ മറ്റുള്ളവര്‍ക്ക് കൈമാറരുത്.

ഹോം ക്വാറന്‍റൈന്‍ അല്ല, റൂം ക്വാറന്‍റൈന്‍..

ബ്രേക്ക് ദി ചെയിന്‍ മറക്കേണ്ട...

 • തുമ്മുമ്പോഴും ചുമയ്ക്കുമ്പോഴും തൂവാലയോ ടിഷ്യൂ പേപ്പറോ ഉപയോഗിച്ച് വായയും മൂക്കും മറയ്ക്കണം.

 • കൈകള്‍ ഇടയ്ക്കിടെ സോപ്പ് ഉപയോഗിച്ച് കഴുകണം.

 • വീട്ടില്‍ സന്ദര്‍ശകരെ അനുവദിക്കരുത്. വീട്ടിലുള്ളവര്‍ അത്യാവശ്യത്തിനല്ലാതെ പുറത്തു പോകുകയുമരുത്.

 • വൈറസ് ബാധയുടെ ലക്ഷണങ്ങളോ മറ്റേതെങ്കിലും ആരോഗ്യപ്രശ്നങ്ങളോ ഉണ്ടായാല്‍ നേരിട്ട് ആശുപത്രിയില്‍ പോകാതെ ടെലി കണ്‍സള്‍ട്ടേഷന്‍ സംവിധാനം ഉപയോഗിക്കുകയോ തൊട്ടടുത്ത സര്‍ക്കാര്‍ ആശുപത്രിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഫോണ്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യണം.