LiveTV

Live

News

കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൌദി മന്ത്രി സഭ

എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ്

കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൌദി മന്ത്രി സഭ

പശ്ചിമേഷ്യയില്‍‌ കലുഷിത സാഹചര്യമുണ്ടാക്കാനുള്ള എല്ലാ നീക്കങ്ങളും തടയുമെന്ന് സൌദി മന്ത്രി സഭ. യുദ്ധം തടയുമെന്ന നേരത്തെയുള്ള പ്രഖ്യാപനം മന്ത്രിസഭ ആവര്‍ത്തിച്ചു. ആഗോള എണ്ണ വിപണി സന്തുലിതമാക്കാനുള്ള നടപടിയുണ്ടാകുമെന്ന് സല്‍മാന്‍ രാജാവ് പറഞ്ഞു.

മന്ത്രിസഭാ യോഗത്തില്‍ നിന്ന്
മന്ത്രിസഭാ യോഗത്തില്‍ നിന്ന്


ഇറാനെതിരായ നീക്കം അമേരിക്കയും അറബ് രാഷ്ട്രങ്ങളും ശക്തമാക്കുന്നതിനിടെയാണ് സൌദി അറേബ്യ ഒരിക്കല്‍ കൂടി നിലപാട് ആവര്‍ത്തിച്ചത്. യുദ്ധം ഒഴിവാക്കണമെന്നതാണ് സൌദിയുടെ താല്‍പര്യമെന്ന് മന്ത്രിസഭ പറഞ്ഞു. ഇത് തടയാന്‍ ആവശ്യമായതെല്ലാം ചെയ്യും. സമാധാനമാണ് രാജ്യം ആഗ്രഹിക്കുന്നത്.

സല്‍മാന്‍ രാജാവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചപ്പോള്‍
സല്‍മാന്‍ രാജാവ് യോഗത്തില്‍ അധ്യക്ഷത വഹിച്ചപ്പോള്‍

ഒപ്പം ആഗോള വിപണിയില്‍ എണ്ണയുടെ വില സന്തുലിതമായി നിലനില്‍ക്കാനുള്ള നീക്കങ്ങളുണ്ടാകുമെന്നും യോഗം പ്രസ്താവനയില്‍ പറഞ്ഞു. സല്‍മാന്‍ രാജാവിന്റെ അധ്യക്ഷതയിലായിരുന്നു യോഗം.

കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മന്ത്രിസഭാ യോഗത്തില്‍
കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ മന്ത്രിസഭാ യോഗത്തില്‍

മക്കയില്‍ ഈ മാസാവസാനം നടക്കുന്ന ഇസ്ലാമിക ഉച്ചകോടിയിലും അടിയന്തിര ജിസിസി ഉച്ചകോടിയിലും ഇറാന്‍ വിഷയം തന്നെയാകും പ്രഥമ അജണ്ട.