LiveTV

Live

News

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

തിരൂര്‍ കൂട്ടായിയില്‍ നിന്നും നാലു പേരുമായി മല്‍സ്യബന്ധനത്തിന് പോയ വള്ളം മടങ്ങിവരുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു.

പൊന്നാനിയില്‍ വള്ളം മറിഞ്ഞ് അപകടം; ഒരാളെ കാണാതായി

പൊന്നാനി അഴിമുഖത്ത് മല്‍സ്യബന്ധന വള്ളം മറിഞ്ഞ് ഒരാളെ കാണാതായി. മൂന്നു പേര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. കാണാതായ ആള്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്.

തിരൂര്‍ കൂട്ടായിയില്‍ നിന്നും നാലു പേരുമായി മല്‍സ്യബന്ധനത്തിന് പോയ വള്ളം മടങ്ങിവരുന്നതിനിടെ ശക്തമായ തിരയില്‍ പെടുകയായിരുന്നു. തിരയില്‍പെട്ട് മറിഞ്ഞ വള്ളത്തില്‍ നിന്നും നാല് പേരും കടലിലേക്ക് വീണു. കൂട്ടായി സ്വദേശി വളപ്പില്‍ കാസിം എന്നയാളെ കാണാതായി.ഒപ്പമുണ്ടായിരുന്ന സിറാജ്, ഇബ്രാഹിംകുട്ടി, ഹംസ എന്നിവര്‍ പരിക്കുകളോടെ രക്ഷപ്പെട്ടു. മൂവരും പൊന്നാനി താലൂക്ക് ആശുപത്രിയില്‍ ചികില്‍സയിലാണ്.

കാണാതായ ആള്‍ക്കുവേണ്ടി കോസ്റ്റല്‍ പോലീസും ഫിഷറീസും മല്‍സ്യബന്ധന തൊഴിലാളികളും ചേര‍്ന്ന് തിരച്ചില്‍ തുടരുകയാണ്. കടലില്‍ ശക്തമായ തിരയുള്ളത് രക്ഷാ പ്രവര്‍ത്തനത്തിന് തടസ്സമാകുന്നുണ്ട്.