പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത് ഒമാനിലെ സർവകലാശാല
ഈ പരിശോധന വഴി 20 മുതൽ 30 മിനിറ്റ് വരെ സമയത്തിനുള്ളിൽ ഫലമറിയാൻ സാധിക്കും

ഒമാനിൽ പി.സി.ആറിന് ബദലായി ഉപയോഗിക്കാവുന്ന പുതിയ കോവിഡ് പരിശോധനാ രീതി വികസിപ്പിച്ചെടുത്ത് സുൽത്താൻ ഖാബൂസ് സർവകലാശാല. കുറഞ്ഞ ചെലവ് വരുന്ന ഈ പരിശോധന വഴി 20 മുതൽ 30 മിനിറ്റ് വരെ സമയത്തിനുള്ളിൽ ഫലമറിയാൻ സാധിക്കും.
ഒമാനിലെ സുൽത്താൻ ഖാബൂസ് സർവകലാശാലയിലെ ഗവേഷകർ ആർ.ടി ലാംപ് അടിസ്ഥാനമാക്കിയാണ് പുതിയ പരിശോധനാ രീതിയിൽ രോഗ നിർണയം നടത്തുന്നത്.
ഉന്നത വിദ്യാഭ്യാസ മന്ത്രാലയത്തിെൻറ കോവിഡ് 19 റിസർച്ച് പ്രോഗ്രാമിെൻറ ധനസഹായത്തോടെ നടന്ന ഗവേഷണത്തിന് ഡോ.ഹയ്തം അലിയാണ് നേതൃത്വം നൽകിയത്. നിലവിലെ അവസ്ഥയിൽ ആർ.ടി പി.സി.ആറിന് പകരമായി ഉപയോഗിക്കാവുന്ന പരിശോധനാ രീതിയാണ് ഇതെന്ന് ഗവേഷണ പ്രൊജക്ടിലെ പ്രിൻസിപ്പൽ ഇൻവെസ്റ്റിഗേറ്റർ ഡോ.അലി പറഞ്ഞു.
കൊറോണ വൈറസിെൻറ 80 വൈറൽ ജെനോം പതിപ്പുകൾ വരെ കണ്ടെത്താൻ നിലവിൽ സാധിക്കും. സുൽത്താൻ ഖാബൂസ് സർവകലാശാലയിൽ ലഭിച്ച 145 സാമ്പിളുകൾ ഈ രീതി ഉപയോഗിച്ച് പരിശോധിച്ചതിൽ മികച്ച ഫലമാണ് ലഭിച്ചത്. പരിശോധനക്ക് ഔദ്യോഗികമായി ഉപയോഗിക്കുന്ന തലത്തിലേക്ക് ഇതിനെ മാറ്റുന്നതിനായുള്ള പ്രവർത്തനങ്ങൾ നടന്നുവരുകയാണ്.
Adjust Story Font
16