Top

കുടിച്ചത് വയറ്റിൽ കിടന്നില്ല, ബംഗളൂരു വിമാനത്തിൽ തുണിയുരിഞ്ഞ് യാത്രികൻ

വിമാനജീവനക്കാരുമായി തർക്കമുണ്ടായ ശേഷമാണ് ഇയാൾ സ്വന്തം വസ്ത്രമഴിച്ചത്.

MediaOne Logo

Web Desk

  • Updated:

    2021-04-09 04:46:44.0

Published:

9 April 2021 4:46 AM GMT

കുടിച്ചത് വയറ്റിൽ കിടന്നില്ല, ബംഗളൂരു വിമാനത്തിൽ തുണിയുരിഞ്ഞ് യാത്രികൻ
X

ബംഗളൂരു-ഡൽഹി വിമാനത്തിൽ തുണിയുരിഞ്ഞ് യാത്രക്കാരൻ. മദ്യാസക്തിയിൽ വിമാനജീവനക്കാരുമായി തർക്കമുണ്ടായ ശേഷമാണ് ഇയാൾ സ്വന്തം വസ്ത്രമഴിച്ചത്. ബംഗളൂരുവിൽ നിന്ന് ഡൽഹിയിലേക്ക് പോയ എയർ ഏഷ്യ 15-722 വിമാനത്തിലാണ് സംഭവം.

ഇതേക്കുറിച്ച് വിമാനത്തിലെ യാത്രക്കാരൻ വാർത്താ ഏജൻസിയായ എഎൻഐയോട് പറയുന്നതിങ്ങനെ; 'ലൈഫ് ജാക്കറ്റുമായി ബന്ധപ്പെട്ട് യാത്രക്കാരൻ ആദ്യം കാബിൻ ക്രൂവുമായി തർക്കത്തിലേർപ്പെട്ടു. പിന്നീട് മോശമായി പെരുമാറി. ജീവനക്കാർ അയാളെ ശാന്തനാക്കാൻ ശ്രമിക്കുന്നതിനിടെ അയാൾ വസ്ത്രങ്ങൾ ഓരോന്നായി അഴിച്ചു'

വിമാനം ലാൻഡ് ചെയ്യും മുമ്പ് പൈലറ്റ് ഡൽഹി എയർ ട്രാഫിക് കോൺട്രോളറെ സംഭവമറിയിച്ചു. വിമാനം ലാൻഡ് ചെയ്ത ഉടൻ ഇയാളെ പൊലീസ് കസ്റ്റഡിയിൽ എടുക്കുകയും ചെയ്തു.

TAGS :
Next Story