രാഷ്ട്രീയത്തിൽ തടസമായി നിന്നാൽ സിനിമ വിടും: കമൽ ഹാസൻ
ജനങ്ങളെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അതിന് സിനിമ തടസമാകരുത് എന്നാണ് തന്റെ ആഗ്രഹം.

ചെന്നൈ: തന്റെ രാഷ്ട്രീയ പ്രവർത്തനങ്ങൾക്ക് തടസമായി നിന്നാൽ സിനിമ വിടുമെന്ന് നടനും മക്കൾ നീതി മയ്യം പാർട്ടിയുടെ സ്ഥാപകനുമായ കമൽ ഹാസൻ. ജനങ്ങളെ സേവിക്കാനാണ് താൻ രാഷ്ട്രീയത്തിൽ ഇറങ്ങിയതെന്നും അതിന് സിനിമ തടസമാകരുത് എന്നാണ് തന്റെ ആഗ്രഹം.
താൻ രാഷ്ട്രീയത്തിൽ ചേരാനുള്ള തീരുമാനം ചരിത്രപരമായിരുന്നു. ചിലർ വിചാരിക്കുന്നത് ഞാൻ രാഷ്ട്രീയത്തിൽ നിന്ന് അപ്രതിക്ഷമായിട്ട് വീണ്ടും സിനിമയിലേക്ക് പോകുമെന്നാണ്. അവരോട് എനിക്ക് പറയാനുള്ളത് ആരാണ് അപ്രതിക്ഷമാകുന്നത് എന്ന കാണാം, കാരണം അത് തീരുമാനിക്കേണ്ടത് ജനങ്ങളാണ്.
തനിക്ക് പല കേന്ദ്രങ്ങളിൽ നിന്ന് ഭീഷണികൾ ഉണ്ടായിട്ടുണ്ടെന്ന് അദ്ദേഹം കൂട്ടിചേർത്തു. ഉത്തരവാദിത്വമുള്ളയൊരു പാർട്ടി എന്ന നിലയിൽ മക്കൾ നീതി മയ്യം സമർപ്പിച്ചത് കൃത്യമായ തെരഞ്ഞെടുപ്പ് കണക്കുകളാണെന്നും അത് ഉദ്യോഗസ്ഥരുടെ പ്രശംസയ്ക്ക് കാരണമായെന്നും അദ്ദേഹം പറഞ്ഞു.
കേരളത്തോടൊപ്പം ഏപ്രിൽ ആറിനാണ് തമിഴ്നാട്ടിലും നിയമസഭ തെരഞ്ഞെടുപ്പ്.
Adjust Story Font
16