ബംഗാൾ, അസം തെരഞ്ഞെടുപ്പ്; മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും
ആദ്യ രണ്ടുഘട്ടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ബംഗാളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.

ബംഗാൾ, അസം സംസ്ഥാനങ്ങളിലെ തെരെഞ്ഞെടുപ്പിന്റെ മൂന്നാംഘട്ട പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. മൂന്നാംഘട്ടത്തോടെ ബംഗാൾ ഒഴികെ ഇത്തവണ തെരഞ്ഞെടുപ്പ് നടക്കുന്ന മറ്റ് സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ് ആറാം തീയതി പൂർത്തിയാകും. ആദ്യ രണ്ടുഘട്ടങ്ങളിൽ ഉണ്ടായ അക്രമസംഭവങ്ങളെ തുടർന്ന് ബംഗാളിൽ സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
126 സീറ്റുകൾ ഉള്ള അസമിലെ 40 മണ്ഡലങ്ങളിലേക്കാണ് ആറാം തീയതി വോട്ടെടുപ്പ് നടക്കുക. ബംഗാളിൽ ബി.ജെ.പി യും തൃണമൂൽ കോൺഗ്രസും, സി.പി.എം നേതൃത്വം നല്കുന്ന സംയുക്ത മോർച്ചയും നേരിട്ട് ഏറ്റുമുട്ടുന്ന 31 മണ്ഡലങ്ങളിലെ പരസ്യ പ്രചാരണവും ഇന്ന് അവസാനിക്കും. 294 സീറ്റുകളുള്ള ബംഗാളിൽ എട്ട് ഘട്ടമായാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്.
Adjust Story Font
16