മനുഷ്യകുലം കോവിഡ് മുക്തമാകാൻ കാളീ ദേവിയോട് പ്രാർത്ഥിച്ചു: മോദി
ദ്വിദിന സന്ദർശനത്തിനായാണ് മോദി ബംഗ്ലാദേശിലെത്തിയത്.

ധാക്ക: മനുഷ്യകുലം കോവിഡ് മുക്തമാകാൻ കാളി ദേവിയോട് പ്രാർത്ഥിക്കാൻ അവസരം കിട്ടിയെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഈശ്വരിപൂറിലെ ജെഷോരേശ്വരി കാളി ക്ഷേത്രത്തിൽ ദർശനം നടത്തിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.
'കാളി മാതാവിന്റെ മുമ്പിലെത്താൻ സൗഭാഗ്യമുണ്ടായി. മനുഷ്യകുലം ഇന്ന് കോവിഡ് മൂലം ദുരിതം അനുഭവിക്കുകയാണ്. എല്ലാവരെയും കോവിഡിൽ നിന്ന് മുക്തമാക്കണേ എന്ന് കാളി ദേവിയോട് പ്രാർത്ഥിച്ചു. വസുധൈവ കുടുംബകമാണ് നമ്മുടെ സംസ്കാരത്തിന്റെ അടിത്തറ. എല്ലാവർക്കു വേണ്ടിയും പ്രാർത്ഥന നടത്തി' - മോദി പറഞ്ഞു.
ദ്വിദിന സന്ദർശനത്തിനായാണ് മോദി ബംഗ്ലാദേശിലെത്തിയത്. രാഷ്ട്രീയ ജീവിതത്തിലെ ആദ്യ പോരാട്ടം ബംഗ്ലാദേശിൻറെ സ്വാതന്ത്ര്യത്തിന് വേണ്ടിയായിരുന്നുവെന്നും അതിൽ പങ്കെടുത്തതിന്റെ പേരിൽ ജയിലിൽ കിടക്കേണ്ടി വന്നെന്നും കഴിഞ്ഞ ദിവസം മോദി പറഞ്ഞിരുന്നു. ധാക്കയിൽ ബംഗ്ലാദേശിൻറെ അൻപതാം സ്വാതന്ത്ര്യവാർഷികാഘോഷത്തിൽ പങ്കെടുക്കവേയായിരുന്നു പ്രതികരണം.
അതിനിടെ, മോദിയുടെ സന്ദർശനത്തിൽ പ്രതിഷേധവും ശക്തമാണ്. പ്രതിഷേധക്കാർക്കു നേരെ പൊലീസ് നടത്തിയ വെടിവെപ്പിൽ നാലു പേരാണ് കൊല്ലപ്പെട്ടത്.
Adjust Story Font
16