LiveTV

Live

National

ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലിൽ കിടന്നു: മോദി

"അങ്ങേയറ്റം അഭിമാനത്തോടെയാണ് ഇക്കാര്യം ബംഗ്ലാദേശികളോട് പറയുന്നത്"

ബംഗ്ലാദേശ് സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായി ജയിലിൽ കിടന്നു: മോദി

ധാക്ക: ബംഗ്ലാദേശ് സ്വാതന്ത്ര്യത്തിനു വേണ്ടിയായിരുന്നു തന്റെ ആദ്യ പ്രക്ഷോഭമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ആ പ്രതിഷേധത്തിൽ ജയിലിൽ പോയെന്നും മോദി പറഞ്ഞു. ബംഗ്ലാദേശ് നാഷണൽ ഡേ പ്രോഗ്രാമിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ട് ദിവസത്തെ ബംഗ്ലാദേശ് സന്ദർശനത്തിന്റെ ഭാഗമായി ധാക്കയിൽ എത്തിയതായിരുന്നു മോദി.

'അന്ന് 20-22 വയസ്സായിരുന്നു. ഞാനും എന്റെ സുഹൃത്തുക്കളും ബംഗ്ലാദേശ് ജനതയുടെ സ്വാതന്ത്ര്യത്തിന് വേണ്ടി സത്യഗ്രഹം നടത്തി. അങ്ങേയറ്റം അഭിമാനത്തോടെയാണ് ഇക്കാര്യം ബംഗ്ലാദേശികളോട് പറയുന്നത്' - എന്നായിരുന്നു മോദിയുടെ വാക്കുകൾ.

ബംഗ്ലാദേശ് സമരത്തിനിടെ ജീവത്യാഗം ചെയ്ത ധീര സൈനികരെയും, കൂടെ നിന്ന ഇന്ത്യക്കാരെയും അനുസ്മരിക്കാതെ ഈ ദിനം പൂർത്തിയാകില്ല. അവരെ നാം ഒരിക്കലും മറവിക്ക് വിട്ടുകൊടുക്കരുതെന്നും മോദി പറഞ്ഞു.