സംശയം; ഭാര്യയുടെ ഇരുകൈകളും വെട്ടിയെടുത്ത് ഭർത്താവ്
മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം

പരപുരുഷ ബന്ധം ആരോപിച്ച് ഭാര്യയുടെ ഇരു കൈകളും വെട്ടിമാറ്റി ഭർത്താവ്. മധ്യപ്രദേശിലെ സാഗർ ജില്ലയിലാണ് സംഭവം. വിവാഹം കഴിച്ച് രണ്ടുമാസം പിന്നിടവേയാണ് ഞെട്ടിക്കുന്ന സംഭവം.
ഭോപ്പാലിലെ ഹമീദിയ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഭാര്യയുടെ കൈകൾ ഒമ്പത് മണിക്കൂർ നീണ്ട ശസ്ത്രക്രിയക്കൊടുവിൽ ഡോക്ടർമാർ തുന്നിച്ചേർത്തു. കൈകൾ പ്രവർത്തനക്ഷമമാകുമോ എന്ന് മനസ്സിലാക്കാൻ ഏതാനും ദിവസങ്ങൾ എടുക്കുമെന്ന് ഡോക്ടർമാർ അറിയിച്ചു.
തിങ്കളാഴ്ച വൈകീട്ടോടെ വീടിനടുത്തുള്ള കാട്ടിലേക്ക് വിറക്ശേഖരിക്കാനെന്ന് പറഞ്ഞ് ഭാര്യയെ കൊണ്ടുപോയ ശേഷം കോടാലിയുപയോഗിച്ച് വെട്ടുകയായിരുന്നു. വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കുള്ളിൽ തന്നെ പരപുരുഷ ബന്ധം ആരോപിച്ച് പീഡിപ്പിച്ചിരുന്നതായി യുവതി പറഞ്ഞു.