LiveTV

Live

National

ജസ്റ്റിസ് എൻ.വി രമണയെ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ് സ്ഥാനത്തേക്ക്​​ ശിപാർശ ചെയ്​ത്​ എസ്​.എ ബോബ്​ഡേ

ഏപ്രിൽ 23ന്​ വിരമിക്കാനിരിക്കെയാണ്​ ബോബ്​ഡേ പുതിയ ചീഫ്​ ജസ്റ്റിസിനെ ശിപാർശ ചെയ്​തത്

ജസ്റ്റിസ് എൻ.വി രമണയെ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസ് സ്ഥാനത്തേക്ക്​​ ശിപാർശ ചെയ്​ത്​ 
എസ്​.എ ബോബ്​ഡേ

എൻ.വി രമണയെ പുതിയ സുപ്രീംകോടതി ചീഫ്​ ജസ്റ്റിസായി ശിപാർശ ചെയ്​ത്​ നിലവിലെ ചീഫ്​ ജസ്റ്റിസ്​ എസ്​.എ ബോബ്​ഡേ. ഏപ്രിൽ 23ന്​ വിരമിക്കാനിരിക്കെയാണ്​ ബോബ്​ഡേ പുതിയ ചീഫ്​ ജസ്റ്റിസിനെ ശിപാർശ ചെയ്​തത്​.

കഴിഞ്ഞ ആഴ്ച ശിപാർശ തേടി കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ്​ എസ്​.എ ബോബ്​ഡേക്ക്​ കത്തയച്ചിരുന്നു. ഇതിന്​ പിന്നാലെയാണ്​ ഇക്കാര്യത്തിൽ ചീഫ്​ ജസ്റ്റിസ്​ തീരുമാനമെടുത്തുവെന്ന റിപ്പോർട്ടുകൾ പുറത്ത്​ വരുന്നത്​.

ചീഫ് ജസ്റ്റിസ് കഴിഞ്ഞാൽ നിലവിൽ സുപ്രീംകോടതിയിലെ ഏറ്റവും മുതിര്‍ന്ന ജഡ്ജിയാണ് എൻ.വി.രമണ. ആന്ധ്രാപ്രദേശിലെ കര്‍ഷക കുടുംബത്തിൽ ജനിച്ച എൻ.വി.രമണ 2000 ജൂണിലാണ് ആന്ധ്രാപ്രദേശ് ഹൈക്കോടതിയിൽ സ്ഥിരം ജഡ്ജിയായി നിയമിക്കപ്പെട്ടത്. 2014-ൽ അദ്ദേഹം സുപ്രീംകോടതി ജഡ്ജിയായി നിയമിക്കപ്പെട്ടു.