LiveTV

Live

National

'ജോലി ചോദിച്ചാല്‍ സ്ഥാനാര്‍ഥിയാക്കിക്കളയും'; കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന യുവാവിന്​ തെരഞ്ഞെടുപ്പ്​ ടിക്കറ്റ്​ കയ്യിലേക്ക്​ നൽകുന്ന കാർട്ടൂണാണ്​ പ്രശാന്ത്​ ഭൂഷൺ പങ്കുവെച്ചത്​

'ജോലി ചോദിച്ചാല്‍ സ്ഥാനാര്‍ഥിയാക്കിക്കളയും'; കേരളത്തിലെ ബിജെപി സ്ഥാനാര്‍ഥി പട്ടികയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍

ബിജെപിയുടെ കേരളത്തിലെ സ്​ഥാനാർഥി പ്രഖ്യാപനത്തെ ട്രോളി മുതിർന്ന അഭിഭാഷകൻ പ്രശാന്ത്​ ഭൂഷൺ. കാർട്ടൂൺ പ​ങ്കുവെച്ചാണ്​ പ്രശാന്ത്​ ഭൂഷന്‍റെ ട്വീറ്റ്​.

'തൊഴിൽ രഹിതരായ യുവജനങ്ങൾക്ക് ഇപ്പോൾ ജോലി ആവശ്യപ്പെടാൻ ഭയമാണ്​. തൊഴിലിന്​ പകരം കേരളത്തിൽ മത്സരിക്കാൻ ബിജെപി ടിക്കറ്റാകും നൽകുക' -പ്രശാന്ത്​ ഭൂഷൺ ട്വീറ്റ് ചെയ്തു. എംബിഎ ഡിഗ്രിയുമായി ജോലി ആവശ്യപ്പെടുന്ന യുവാവിന്​ തെരഞ്ഞെടുപ്പ്​ ടിക്കറ്റ്​ കയ്യിലേക്ക്​ നൽകുന്ന കാർട്ടൂണാണ്​ പ്രശാന്ത്​ ഭൂഷൺ പങ്കുവെച്ചത്​.

മാനന്തവാടിയിൽ ബിജെപി സ്​ഥാനാർഥിയായി പ്രഖ്യാപിച്ച മണിക്കുട്ടന്‍ മത്സരിക്കാനില്ലെന്ന് അറിയിച്ചിരുന്നു. താൻ അറിയാതെയാണ് ബിജെപിയുടെ പ്രഖ്യാപനമെന്നും ബിജെപി അനുഭാവിയല്ലെന്നും മണിക്കുട്ടന്‍ വ്യക്തമാക്കുകയുണ്ടായി.