LiveTV

Live

National

ഇത് മുത്തുവിന്‍റെ 'രജനീകാന്ത് സ്റ്റൈല്‍ ദോശ'; കണ്ടത് 77 മില്യണ്‍ പേര്‍

മുംബൈയിലെ ദാദറിലുള്ള മുത്തു അണ്ണ ദോശ സെന്‍ററിലാണ് രജനി ദോശയുള്ളത്

ഇത് മുത്തുവിന്‍റെ 'രജനീകാന്ത് സ്റ്റൈല്‍ ദോശ'; കണ്ടത് 77 മില്യണ്‍ പേര്‍

മുംബൈയിലെ പറക്കുംദോശക്ക് പിന്നാലെ മറ്റൊരു ദോശ കൂടി സോഷ്യല്‍മീഡിയയിലൂടെ ഇങ്ങിനെ പറന്നുനടക്കുകയാണ്. ഇത്തവണ രജനീകാന്ത് സ്റ്റൈല്‍ ദോശയാണ് രുചിപ്രേമികളുടെ നാവിനെ കീഴടക്കിയിരിക്കുന്നത്. കഴിച്ചവരും കണ്ടവരുമെല്ലാം ദോശയെ അങ്ങ് വൈറലാക്കുകയും ചെയ്തു.

Rajnikanth Style Dosa at Muttu Dosa, Hindmata, Dadar, Mumbai

Posted by Street Food Recipes on Thursday, February 18, 2021

മുംബൈയിലെ ദാദറിലുള്ള മുത്തു അണ്ണ ദോശ സെന്‍ററിലാണ് രജനി ദോശയുള്ളത്. കടുത്ത രജനി ആരാധകനായ മുത്തുവാണ് കണ്ണടക്കുന്ന വേഗത്തില്‍ ദോശ ചുട്ട് കടയിലെത്തുന്നവരുടെ പ്ലേറ്റ് നിറക്കുന്നത്. കഴിഞ്ഞ 30 വര്‍ഷമായി മുത്തു ദോശ സെന്‍റര്‍ മുംബൈക്കാരുടെ വയറ് നിറയ്ക്കുന്നു. രജനികാന്തിന്‍റെ സിഗ്നേച്ചര്‍ സ്റ്റൈലിലൂടെയാണ് മുത്തു ദോശ ചുടുന്നതും അതേ വേഗത്തില്‍ മറിച്ചിടുന്നതും പ്ലേറ്റിലേക്ക് ഇടുന്നതും. രജനീകാന്ത് സ്റ്റൈല്‍ ദോശ കൂടാതെ മസാല ദോശ, മൈസൂര്‍ ദോശ എന്നിവയും ഇവിടെ ലഭിക്കും.

സ്ട്രീറ്റ് ഫുഡ് റെസിപ്പീസ് എന്ന ഫേസ്ബുക്ക് പേജിലാണ് ദോശയുടെ വീഡിയോ ആദ്യം പ്രത്യക്ഷപ്പെടുന്നത്. പിന്നീടിത് വൈറലാവുകയും ചെയ്തു. 77 മില്യണ്‍ ആളുകളാണ് ഇതുവരെ വീഡിയോ കണ്ടത്.

ഈയിടെ മുംബൈയിലെ പറക്കുംദോശയും വൈറലായിരുന്നു. ഒരേ സമയം ഒന്നിലധികം ദോശകള്‍ ചുട്ട് അത് നിമിഷ നേരം കൊണ്ട് വായുവില്‍ കറക്കി പാത്രത്തിലെത്തിക്കുന്നതും വീഡിയോയില്‍ കാണാം.

Serving Dosa LIKE A BOSS | Next Level Flying Dosa at Shree Balaji Dosa, Mangaldas Market, Mumbai

Posted by Street Food Recipes on Thursday, February 11, 2021