ടൂള്‍കിറ്റ് കേസ്; ദിശ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു
ചൊവ്വാഴ്ച ദിശയുടെ ജാമ്യഹരജിയിൽ കോടതി വിധി പറയും
ടൂള്‍കിറ്റ് കേസില്‍ അറസ്റ്റലായ പരിസ്ഥിതി പ്രവര്‍ത്തക ദിശ രവിയെ ഒരു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു. റിമാന്റ് കാലാവധി അഞ്ച് ദിവസത്തേക്ക് നീട്ടണമെന്ന ഡല്‍ഹി പൊലീസിന്റെ അപേക്ഷയിലാണ് പട്യാല ഹൗസ് കോടതി ഒരു ദിവസത്തെ കസ്റ്റഡി അനുവദിച്ചത്.
ചൊവ്വാഴ്ച ദിശയുടെ ജാമ്യഹരജിയിൽ കോടതി വിധി പറയും. നിരോധിത സംഘടനയായ ഖലിസ്ഥാൻ അനുകൂല കൂട്ടായ്മകളുമായി ദിശയ്ക്ക് ബന്ധമുണ്ടെന്നാണ് പൊലീസ് ആരോപണം. ഇവരോടൊപ്പം ചേർന്ന് കേന്ദ്ര സർക്കാരിനെതിരെ ഗൂഢാലോചന നടത്തിയെന്നുമാണ് പൊലീസ് ആരോപിക്കുന്നത്.