LiveTV

Live

National

ദാദ്ര നാഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍കര്‍ മരിച്ച നിലയില്‍

മുംബൈ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം.

ദാദ്ര നാഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍കര്‍ മരിച്ച നിലയില്‍

ദാദ്ര നാഗര്‍ ഹവേലി എം.പി മോഹന്‍ ദേല്‍കറിനെ മരിച്ച നിലയില്‍ കണ്ടെത്തി. മുംബൈ മറൈന്‍ ഡ്രൈവിലെ ഹോട്ടലിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മോഹന്‍ ദേല്‍കറിന്‍റെ മൃതദേഹം പോസ്റ്റുമോർട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റിയിരിക്കുകയാണ്. ആത്മഹത്യ കുറിപ്പ് സംഭവസ്ഥലത്ത് നിന്നും കണ്ടെത്തിയിട്ടുണ്ടെന്നാണ് റിപ്പോർട്ട്. മരണത്തില്‍ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു.

ദാഗ്ര നഗർ ഹവേലിയില്‍ നിന്നുള്ള സ്വതന്ത്ര എം. പിയാണ് മോഹൻ ദേൽകർ. ഹവേലിയിലെ കോൺഗ്രസ് പ്രസിഡന്‍റായിരുന്ന ദേൽക്കർ കോൺഗ്രസിൽനിന്ന് രാജിവച്ച് 2019ലെ തിരഞ്ഞെടുപ്പിൽ സ്വതന്ത്രനായി മത്സരിക്കുകയായിരുന്നു. ഏഴാം തവണയാണ് അദ്ദേഹം എം.പിയാകുന്നത്.

സില്‍വാസയില്‍ ഒരു കര്‍ഷക കുടുംബത്തിലെ അംഗമാണ് ദേല്‍ക്കര്‍. ദാദ്ര, നാഗർ ഹവേലി എം.പി മോഹന്‍ ദേല്‍കറിന്‍റെ മരണം കടുത്ത ഞെട്ടലുണ്ടാക്കുന്നതാണെന്ന് ദാദ്ര, നാഗര്‍ ഹവേലി പഞ്ചായത്ത് മുന്‍ പ്രസിഡന്‍റ് ഫത്തേസിങ് ചൌഹാന്‍ ട്വീറ്റ് ചെയ്തു.