LiveTV

Live

National

ക്ഷേമം ആശംസിച്ച്, പുതുച്ചേരിയോട് യാത്ര പറഞ്ഞ് കിരൺ ബേദി

കിരൺ ബേദിയെ മാറ്റി തെലങ്കാന ഗവർണർ തമിലിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകിയിരുന്നു

ക്ഷേമം ആശംസിച്ച്, പുതുച്ചേരിയോട് യാത്ര പറഞ്ഞ് കിരൺ ബേദി

പുതുച്ചേരിയുടെ ലഫ്റ്റനന്റ് ഗവർണർ സ്ഥാനത്ത് നിന്നും നീക്കം ചെയ്തതിനെ തുടർന്ന് കിരൺ ബേദി ഡൽഹിക്ക് തിരിച്ചു. "പുതുച്ചേരിയുടെ ക്ഷേമത്തിന് എല്ലാ ആശംസകളും", രാജ് നിവാസിൽ യാത്രയയപ്പിലെ അവർ പറഞ്ഞു. അഴിമതി മുക്ത ഭരണവും സാമ്പത്തിക ജാഗ്രതയും വേണമെന്ന് മുൻ ഐ.പി.എസ് ഉദ്യോഗസ്ഥ കൂടിയായ കിരൺ ബേദി പറഞ്ഞു.

കിരൺ ബേദിയെ മാറ്റി തെലങ്കാന ഗവർണർ തമിലിസൈ സൗന്ദരരാജന് പുതുച്ചേരിയുടെ അധിക ചുമതല നൽകിയിരുന്നു. ഈ മാസം പതിനെട്ടിന് അവർ അധികാരമേറ്റിരുന്നു. എന്നാൽ ഞായറാഴ്ച വരെ കിരൺ ബേദി രാജ് നിവാസിൽ തങ്ങിയിരുന്നു.

അധികാരം ഒഴിഞ്ഞു കുറച്ചു ദിവസം കൂടി തങ്ങാൻ തന്നെ അനുവദിച്ച അനുവദിച്ച തന്റെ പിൻഗാമിയോട് അവർ നന്ദി പറഞ്ഞു. ഡൽഹിയിലേക്ക് തിരിക്കും മുൻപ് അവർ കോയമ്പത്തൂരിലെ ഇഷ ഫൗണ്ടേഷനും സന്ദർശിക്കും.

2019 മെയ് 29 നു പുതുച്ചേരി ലഫ്റ്റനന്റ് ഗവർണർ സ്ഥാനം ഏറ്റെടുത്ത ശേഷം പല തവണ മുഖ്യമന്ത്രി വി. നാരായണസ്വാമിയുമായി ഏറ്റുമുട്ടലിലായിരുന്നു കിരൺ ബേദി. അതേസമയം, പുതുച്ചേരിയില്‍ വിശ്വാസവോട്ടെടുപ്പിന് മണിക്കൂറുകള്‍ മാത്രം ബാക്കിനില്‍ക്കെ ഒരു കോണ്‍ഗ്രസ് എം.എല്‍.എ കൂടി രാജിവെച്ചു. നാല് തവണ എം.എല്‍.എ ആയ ലക്ഷ്മിനാരായണന്‍ ആണ് പാര്‍ട്ടിയില്‍ നിന്ന് രാജിവെച്ചത്. പാര്‍ട്ടിയില്‍ മുതിര്‍ന്ന അംഗമായിട്ടും കാര്യമായി പരിഗണിക്കുന്നില്ലെന്ന് പറഞ്ഞാണ് ലക്ഷ്മിനാരായണന്‍ രാജിപ്രഖ്യാപിച്ചിരിക്കുന്നത്.