LiveTV

Live

National

ഗല്‍വാൻ സംഘർഷ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന

സം​ഘ​ര്‍​ഷ​മു​ണ്ടാ​യി എ​ട്ട് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്

ഗല്‍വാൻ സംഘർഷ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന

ലഡാക്കിലെ ഗല്‍വാന്‍ താഴ്‌വരയിൽ 20 ഇന്ത്യൻ സൈനികരുടെ വീരമൃത്യുവിന് ഇടയാക്കിയ സംഘർഷത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവിട്ട് ചൈന. ക​ഴി​ഞ്ഞ ജൂ​ണി​ലു​ണ്ടാ​യ സം​ഘ​ര്‍​ഷ​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് ചൈ​നീ​സ് മാ​ധ്യ​മ​മാ​യ ഷെ​യ്ൻ ഷി​വേ​യി​ൽ പ്ര​ത്യ​ക്ഷ​പ്പെ​ട്ട​ത്. ഗ​ൽ​വാ​ൻ ഏ​റ്റു​മു​ട്ട​ലി​ൽ 5 സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ടു​വെ​ന്ന് ആ​ദ്യ​മാ​യി ചൈ​ന സ​മ്മ​തി​ച്ച​തി​നു പി​ന്നാ​ലെ​യാ​ണ് ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. സം​ഘ​ര്‍​ഷ​മു​ണ്ടാ​യി എ​ട്ട് മാ​സ​ങ്ങ​ള്‍​ക്ക് ശേ​ഷ​മാ​ണ് സൈ​നി​ക​ര്‍ കൊ​ല്ല​പ്പെ​ട്ട​താ​യി ചൈ​ന ഔ​ദ്യോ​ഗി​ക​മാ​യി സ്ഥി​രീ​ക​രി​ച്ച​ത്.

ജൂൺ പതിനഞ്ചിന് ഗൽവാനിൽ ചൈനീസ് കടന്നുകയറ്റം തടഞ്ഞ് വീരമൃത്യു വരിച്ചത് ഇരുപത് ഇന്ത്യൻ സൈനികരായിരുന്നു. കേണൽ സന്തോഷ് ബാബു ഉൾപ്പടെയുള്ള ഇന്ത്യൻ സൈനികർ ചൈനീസ് സേനയെ ധീരമായി നേരിട്ടാണ് രാജ്യത്തിനായി ജീവൻ നൽകിയത്. ചൈനീസ് ഭാഗത്ത് നിരവധി പേർ മരിച്ചിട്ടുണ്ടാകുമെന്ന് റഷ്യ ഉൾപ്പടെയുള്ള രാജ്യങ്ങളുടെ റിപ്പോർട്ടുകൾ വന്നു. നേരത്തെ ചൈനീസ് വിദേശകാര്യമന്ത്രാലയം ഇക്കാര്യം തള്ളിയെങ്കിലും ഇതാദ്യമായി ചൈന മരണം സ്ഥീരീകരിക്കുകയാണ്.

കൊല്ലപ്പെട്ട സൈനികരെ മരണാനന്തര ബഹുമതികള്‍ നല്‍കി പ്രസിഡന്‍റ് ഷി ചിന്‍പിങ് അധ്യക്ഷനായ ചൈനീസ് മിലിട്ടറി കമ്മിഷന്‍ ആദരിച്ചതായി ചൈനീസ് സൈന്യത്തിന്‍റെ ഔദ്യോഗിക മാധ്യമമായ പിഎല്‍എ ഡെയ്‌ലി റിപ്പോര്‍ട്ട് ചെയ്തിരുന്നു. റിപ്പോർട്ടിൽ കൊല്ലപ്പെട്ടവരുടെ പേര് വിവരങ്ങളുമുണ്ട്.