LiveTV

Live

National

ഭാര്യ അമൃതയുടെ ഗാനത്തെ ട്രോളി; രോഷം കൊണ്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

സംസാരത്തിൽ മാത്രം പോര സ്ത്രീകളോടുള്ള ബഹുമാനമെന്നും അദ്ദേഹം തുറന്നടിച്ചു

ഭാര്യ അമൃതയുടെ ഗാനത്തെ ട്രോളി; രോഷം കൊണ്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

മുംബൈ: ഭാര്യ അമൃത ഫഡ്‌നാവിസിന്റെ പുതിയ വീഡിയോ ആൽബത്തെ ട്രോളിയ ട്വിറ്റർ സമൂഹത്തിനെതിരെ മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്. അമൃതയെ കോൺഗ്രസും എൻസിപിയും ശിവസേനയും മാത്രമാണ് ട്രോളുന്നത് എന്നായിരുന്നു ദേവേന്ദ്രയുടെ വിമർശനം. സംസാരത്തിൽ മാത്രം പോര സ്ത്രീകളോടുള്ള ബഹുമാനമെന്നും അദ്ദേഹം തുറന്നടിച്ചു.

മുംബൈയിൽ ജ്യോത്സ്ന സംഗീത പുരസ്‌കാരച്ചടങ്ങിനിടെയാണ് ഫഡ്നാവിസിന്റെ പ്രതികരണം. ട്രോളുകളോട് എങ്ങനെ പ്രതികരിക്കുന്നു എന്നാണ് മാധ്യമങ്ങൾ ദേവേന്ദ്രയോട് ചോദിച്ചത്. പ്രതിപക്ഷത്തെ കുറ്റപ്പെടുത്തി, രാഷ്ട്രീയ ട്രോളുകൾക്ക് ശ്രദ്ധ നൽകുന്നില്ല എന്നായിരുന്നു അദ്ദേഹത്തിന്റെ മറുപടി.

വാലന്റൈൻസ് ദിനത്തിലാണ് അമൃതയുടെ ഏറ്റവും പുതിയ ആൽബം പുറത്തിറങ്ങിയത്. യെ നയൻ ഡറെ ഡറെ എന്ന ജനപ്രിയ ഗാനത്തിന്റെ കവർ വേർഷനായിരുന്നു ആൽബം. അമൃത സാമൂഹിക മാധ്യമങ്ങളിൽ ആൽബം പങ്കുവച്ചിട്ടുണ്ട്. ആശിഷ് കുമാർ പാണ്ഡയാണ് സംവിധായകൻ.

ഭാര്യ അമൃതയുടെ ഗാനത്തെ ട്രോളി; രോഷം കൊണ്ട് മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ്

ഇന്ത്യയുടെ ടെയ്‌ലർ സ്വിഫ്റ്റ് എന്നാണ് ചിലർ അമൃതയെ ട്വിറ്ററിൽ ട്രോളിയത്. മാർച്ച് എട്ടിനാണ് അമൃതയുടെ പുതിയ ഗാനം പുറത്തിറങ്ങുന്നത്.