LiveTV

Live

National

ടൂൾ കിറ്റ് കേസ്: അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള നികിത ജേക്കബിന്‍റെ ഹരജിയില്‍ നാളെ വിധി

എഞ്ചിനീയർ ശാന്തനു മുകുളിന് കോടതി ട്രാൻസിസ്റ്റ് ബെയിൽ അനുവദിച്ചു.

ടൂൾ കിറ്റ് കേസ്:  അറസ്റ്റില്‍ നിന്ന് സംരക്ഷണം തേടിയുള്ള നികിത ജേക്കബിന്‍റെ  ഹരജിയില്‍ നാളെ വിധി

ടൂൾ കിറ്റ് കേസിൽ അറസ്റ്റില്‍നിന്ന് സംരക്ഷണം തേടിയുള്ള അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബിന്‍റെ ഹരജിയില്‍ ബോംബൈ ഹൈക്കോടതി നാളെ വിധി പറയും. എഞ്ചിനീയർ ശാന്തനു മുകുളിന് കോടതി ട്രാൻസിസ്റ്റ് ബെയിൽ അനുവദിച്ചു. ഇരുവർക്കും എതിരെ കൂടുതല്‍ വിവരങ്ങള്‍ തേടി ഡല്‍ഹി പൊലീസ് സൂമിന് കത്തയച്ചു. പൊലീസ് കസ്റ്റഡിയിലുള്ള ദിശ രവിക്ക് എഫ്ഐആറിന്‍റെയും റിമാന്‍ഡ് റിപ്പോർട്ടിന്‍റെയും പകര്‍പ്പ് ലഭ്യമാക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതി ഉത്തരവിട്ടു.

ടൂൾ കിറ്റ് കേസിൽ സാമൂഹ്യപ്രവർത്തക ദിശ രവിയുടെ അറസ്റ്റിന് പിന്നാലെ അഭിഭാഷകയും മലയാളിയുമായ നികിത ജേക്കബിനും എഞ്ചിനീയർ ശാന്തനു മുകുളിനും അറസ്റ്റ് വാറണ്ട് നല്കി മഹാരാഷ്ട്രയില്‍ തുടരുകയായിരുന്നു ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ സെല്‍. ഇതിനിടെയാണ് ഇരുവരുടെയും ട്രാന്‍സിറ്റ് ബെയില്‍ ബോംബെ ഹൈക്കോടതിയെ പരിഗണിച്ചത്. ശാന്തനുവിന് 10 ദിവസത്തേക്ക് ട്രാന്‍സിറ്റ് ബെയില്‍ നല്‍കിയ കോടതി നികിതയുടെ ഹരജിയില്‍ നാളെ ഉത്തരവ് പുറപ്പെടുവിക്കും. ഇവർ മൂന്നുപേരുമാണ് ടൂള്‍കിറ്റിന്‍റെ നീക്കങ്ങള്‍ ഏകോപിപ്പിച്ചത് എന്നാണ് പൊലീസ് വാദം.

ടൂള്‍ കിറ്റ് കേസ്; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിലെത്തി
Also Read

ടൂള്‍ കിറ്റ് കേസ്; നികിത ജേക്കബിനെയും ശാന്തനു മുകുളിനെയും അറസ്റ്റ് ചെയ്യാനായി ഡല്‍ഹി പൊലീസ് മഹാരാഷ്ട്രയിലെത്തി

ചെങ്കോട്ട ആക്രമണത്തിന് മുമ്പ് ഖാലിസ്ഥാന്‍ ബന്ധമുള്ള പൊയറ്റിക് ജസ്റ്റിസ് ഫാണ്ടേഷന്‍ അംഗങ്ങളുമായി നികിതയും ശാന്തനുവും സൂം മീറ്റിംഗ് നടത്തിയതിനാല്‍ പൊലീസ് സൂമിന് വിവരങ്ങള്‍ തേടി. ആക്ടിവിസ്റ്റ് പീറ്റർ ഫെഡറികും പൊയറ്റിക് ജസ്റ്റിസ് ഫൌണ്ടേഷന്‍ സ്ഥാപകരായ എം.ഒ ധലിവാളും അനിത ലാലും നിരീക്ഷണത്തിലാണ്. ആര്‍.എസ്.എസ് വിരുദ്ധ നിലപാട് സ്വീകരിച്ച തനിക്ക് ഖാലിസ്ഥാന്‍-ഐഎസ്ഐ ബന്ധമുണ്ടെന്ന് സ്ഥാപിച്ച് വേട്ടയാടാന്‍ ശ്രമിക്കുന്നു എന്നാണ് പീറ്ററിന്‍റെ പ്രതികരണം.

ടൂള്‍ കിറ്റില്‍ ദേശവിരുദ്ധമായി ഒന്നുമില്ലെന്ന് മുന്‍ സുപ്രീംകോടതി ജഡ്ജി ദീപക് ഗുപ്ത പ്രതികരിച്ചു. ദിശ രവിയുടെ ആവശ്യ പ്രകാരം എഫ് ഐആറിന്‍റെയും റിമാന്‍ഡ് ആപ്ലിക്കേഷന്‍റെയും പകർപ്പ് ലഭ്യമാക്കാന്‍ ഡല്‍ഹി പട്യാല ഹൌസ് കോടതി പൊലീസിന് നിർദേശം നല്കി. അഭിഭാഷകനെ കാണാന്‍ 30 മിനിട്ടും കുടുംബത്തെ കാണാന്‍ 15 മിനിട്ടും ദിനംപ്രതി അനുവദിച്ചു.

ദിശ രവിയുടെ അറസ്റ്റില്‍ സ്വമേധയാ ഇടപെട്ട ഡല്‍ഹി വനിത കമ്മീഷന്‍ പൊലീസിന് നോട്ടീസ് അയച്ചു. ആഭ്യന്തര പാർലമെന്‍ററി കമ്മിറ്റിയില്‍ കോണ്‍ഗ്രസ്സും വിഷയം ഉന്നയിച്ചു.

ദിശ രവിക്ക് ദിവസത്തിൽ 30 മിനിട്ട് അഭിഭാഷകനെ കാണാമെന്ന് കോടതി
Also Read

ദിശ രവിക്ക് ദിവസത്തിൽ 30 മിനിട്ട് അഭിഭാഷകനെ കാണാമെന്ന് കോടതി