LiveTV

Live

National

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 മരണം

54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു

മധ്യപ്രദേശില്‍ ബസ് കനാലിലേക്ക് മറിഞ്ഞ് 37 മരണം

മ​ധ്യ​പ്ര​ദേ​ശി​ലെ സി​ദ്ധി ജി​ല്ല​യി​ൽ ശാ​ര​ദ ക​നാ​ലി​ലേ​ക്ക് ബ​സ് മ​റി​ഞ്ഞ് 37 മരണം. നി​ര​വ​ധി പേ​രെ വെ​ള്ള​ത്തി​ൽ കാ​ണാ​താ​യി​ട്ടു​ണ്ടെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. സീധിയില്‍ നിന്നും സത്‌നയിലേക്ക് 54 യാത്രക്കാരുമായി പോവുകയായിരുന്ന ബസ് രാംപുരില്‍ വെച്ച് നിയന്ത്രണം വിട്ട് കനാലിലേക്ക് പതിക്കുകയായിരുന്നു. രാവിലെ ഏഴരയോടെയായിരുന്നു അപകടം.

നിലവില്‍ 37 മൃതദേഹങ്ങള്‍ കണ്ടെടുത്തതായി പോലീസ് കമ്മീഷണര്‍ രാജേഷ് ജെയിന്‍ വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. മരിച്ചവരില്‍ 16 സ്ത്രീകളും 20 പുരുഷന്‍മാരും ഒരു കുട്ടിയും ഉള്‍പ്പെടുന്നു. ഏഴുപേര്‍ കനാല്‍ തീരത്തേക്ക് നീന്തിക്കയറിയതായും റിപ്പോര്‍ട്ട് ഉണ്ട്. ബാക്കിയുള്ളവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്.