കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയ നവജാത ശിശുമരിച്ച നിലയില്‍
ഇരട്ടകുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞിനെ കൈക്കലാക്കിയത്.
കുരങ്ങന്മാര് തട്ടിക്കൊണ്ടു പോയ നവജാത ശിശു മരിച്ച നിലയില്‍. തമിഴ്നാട്ടിലെ തഞ്ചാവൂര്‍ സിറ്റിയിലാണ് സംഭവം. ഇരട്ടകുട്ടികള്‍ ഉറങ്ങിക്കിടന്നപ്പോള്‍ മേല്‍ക്കൂരയിലെ ഓടുകള്‍ നീക്കിയാണ് കുരങ്ങന്മാര് കുഞ്ഞിനെ കൈക്കലാക്കിയത്.
എട്ട് ദിവസം പ്രായമായ ഇരട്ട കുട്ടികളെയാണ് കുരങ്ങന്മാര് തട്ടിയെടുത്തത്. മേല്‍ക്കൂരയില്‍ കുരങ്ങന്മാരെ കണ്ട കുഞ്ഞിന്റെ അമ്മ ഭുവനേശ്വരി നിലവിളിച്ചു. പിന്നീടാണ് കുഞ്ഞിനെ നഷ്ടപ്പെട്ടതായി മനസിലായത്. ഭുവനേശ്വരിയുടെ നിലവിളികേട്ട് അയല്‍വാസികള്‍ ഓടിയെത്തി മേല്‍ക്കൂരയില്‍ പരിശോധിച്ചു. ഒരു കുട്ടിയെ ലഭിക്കുകയും ചെയ്തു. രണ്ടാമത്തെ കുട്ടിയെയാണ് വീടിന് സമീപത്ത് ജലാശയത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
മെഡിക്കല്‍ സംഘം സ്ഥലത്തെത്തി കുട്ടിയെ പരിശോധിച്ചു. തുടര്‍ന്ന് കുട്ടികളുടെ പിതാവ് രാജ പൊലീസില്‍ പരാതി നല്കി. പരാതി രജിസ്റ്റര്‍ ചെയ്തെന്നും അന്വേഷിക്കുകയാണെന്നും പൊലീസ് അറിയിച്ചു.