'ദൂരം പ്രണയത്തെ കൂടുതൽ ശക്തമാക്കുന്നു, നമുക്ക് വേണ്ടത് സ്നേഹവും മാസ്കും' പ്രണയദിനത്തില്‍ മുംബൈ പൊലീസിന്റെ ട്വീറ്റ്
ട്വീറ്റിനൊപ്പം വാലന്റൈന്‍സ് ദിനത്തെ സൂചിപ്പിക്കുന്ന ജിഫും ഷെയര്‍ ചെയ്തിട്ടുണ്ട്.
കോവിഡിനെതിരെ മുൻകരുതൽ എടുക്കാന്‍ മറക്കരുതെന്ന ഓര്‍മപ്പെടുത്തലുമായി വാലന്റൈന്‍സ് ദിനത്തിൽ മുംബൈ പൊലീസിന്റെ ട്വീറ്റ്. ട്വീറ്റിനൊപ്പം വാലന്റൈന്‍സ് ദിനത്തെ സൂചിപ്പിക്കുന്ന ജിഫും ഷെയര്‍ ചെയ്തിട്ടുണ്ട്. മാസ്ക് ധരിച്ച രണ്ട് പേരും ആറടി അകലത്തിലേക്ക് നീങ്ങി നില്‍ക്കുന്നതാണ് ജിഫിന്റെ ഉള്ളടക്കം. ഓരോ അടിയും അകലത്തിലേക്ക് നീങ്ങുമ്പോള്‍ ഓരോ ലവ് ചിഹ്നവും കൂടി വരുന്നതായി കാണാം
'ദൂരം പ്രണയത്തെ കൂടുതൽ ശക്തമാക്കുന്നു, നമുക്ക് വേണ്ടത് സ്നേഹമാണ് ഒപ്പം മാസ്കും ആറടി അകലവും' മുംബൈ പൊലീസ് ട്വിറ്ററില്‍ കുറിച്ചു.