ബംഗാളില്‍ ബി.ജെ.പി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം
ബംഗാളില്‍ ബി.ജെ.പി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ബി.ജെ.പി നേതാവ് ബാബു മാസ്റ്ററുടെ കാറിന് നേരെ അജ്ഞാത സംഘം ബോബ് എറിയുകയായിരുന്നു.

ബംഗാളില്‍ ബി.ജെ.പി നേതാവിന് നേരെ അജ്ഞാത സംഘത്തിന്റെ ആക്രമണം. ബി.ജെ.പി നേതാവ് ബാബു മാസ്റ്ററുടെ കാറിന് നേരെ അജ്ഞാത സംഘം ബോബ് എറിയുകയായിരുന്നു. ലൗഹാതി പൊലീസ് പോസ്റ്റിനടത്തുവെച്ചായിരുന്നു സംഭവം. ബാബു മാസ്റ്ററും അദ്ദേഹത്തിന്റെ ഡ്രൈവറുമായിരുന്നു കാറിലുണ്ടായിരുന്നത്. പത്തിലധികം വരുന്ന സംഘമാണ് ബോംബ് എറിഞ്ഞത്.
ഗുരുതരമായി പരിക്കേറ്റ ബാബു മാസ്റ്ററെ ആശുപത്രിയിലേക്ക് മാറ്റി. ഇദ്ദേഹത്തിന്റെ ആരോഗ്യ നിലയില്‍ കാര്യമായ പുരോഗതിയുണ്ട്. ബാസിര്‍ഘട്ടിലെ പാര്‍ട്ടി യോഗത്തില്‍ നിന്ന് കൊല്‍ക്കത്തയിലേക്ക് മടങ്ങവെയാണ് ആക്രമണം നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം പ്രഖ്യാപിച്ചു. തൃണമൂല്‍ കോണ്‍ഗ്രസ് മുന്‍ നേതാവായിരുന്നു ബാബു മാസ്റ്റര്‍. കഴിഞ്ഞ ഡിസംബറിലാണ് ബാബു മാസ്റ്റര്‍ ബി.ജെ.പിയില്‍ ചേര്‍ന്നത്. തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്ത് രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
എന്ത് വിലകൊടുത്തും അധികാരം പിടിച്ചെടുക്കാന്‍ ബി.ജെ.പിയും അധികാരം നിലനിര്‍ത്താന്‍ തൃണമൂല്‍ കോണ്‍ഗ്രസും ശ്രമിക്കുകയാണ്. ഏപ്രില്‍-മെയ് മാസത്തിലാവും സംസ്ഥാനത്ത് തെരഞ്ഞെടുപ്പ്. അതേസമയം സംസ്ഥാനത്തെ വോട്ടര്‍മാരെ ബി.ജെ.പി പണം കൊടുത്ത് സ്വാധീനിക്കുകയാണെന്ന ആരോപണവുമായി എംപിയും ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ അനന്തരവനുമായി അഭിഷേക് ബാനര്‍ജി രംഗത്ത് എത്തിയിരുന്നു. ബി.ജെ.പി നല്കുന്ന പണം വാങ്ങിക്കോളു, എന്നാല്‍ വോട്ട് തൃണമൂലിന് ചെയ്യണമെന്നും അഭിഷേക് ബാനര്‍ജി ആവശ്യപ്പെട്ടിരുന്നു.