'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഞാൻ ഉറ്റു നോക്കുന്നു' മലയാളം ട്വീറ്റുമായി മോദി
ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും

ബി.ജെ.പിയുടെ തെരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ ഭാഗമാകാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നാളെ കൊച്ചിയിലെത്തും. ഇതിന് മുന്നോടിയായി മലയാളികളെ സന്ദര്‍ശന വിവരം അറിയിച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റും ചെയ്തിട്ടുണ്ട്. മലയാളത്തിലായിരുന്നു കേരളത്തിലേക്ക് വരുന്നതറിയിച്ചുകൊണ്ടുള്ള മോദിയുടെ ട്വീറ്റ്.
'കേരളത്തിലെ ജനങ്ങൾക്കിടയിലേയ്ക്ക് എത്തുന്നത് ഉറ്റുനോക്കുകയാണ്. പ്രാദേശിക അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനും വാണിജ്യം അഭിവൃദ്ധിപ്പെടുത്തുന്നതിനും സംസ്ഥാനത്തെ യുവാക്കൾക്ക് അവസരങ്ങൾ സൃഷ്ടിക്കുന്നതിനുമായി നിരവധി വികസന പ്രവർത്തനങ്ങൾക്ക് നാളെ കൊച്ചിയിലെ പരിപാടിയിൽ തുടക്കമിടും' മോദി ട്വീറ്റ് ചെയ്തു.