LiveTV

Live

National

ക്രിക്കറ്റിലും വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി

വസിം ജാഫറിന്‍റെ വിവാദം നേരിട്ട്​ പറയാതെയാണ്​​ രാഹുലിൻെ പരാമർ​ശം.

ക്രിക്കറ്റിലും വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് രാഹുൽ ഗാന്ധി

ക്രിക്കറ്റിലും വെറുപ്പ്​ പ്രചരിപ്പിക്കാൻ ശ്രമം നടക്കുന്നുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വസിം ജാഫറിന്‍റെ രാജി​യെ തുടർന്നുണ്ടായ വിവാദങ്ങളിൽ പ്രതികരണമെന്നോണമാണ് രാഹുൽ ഗാന്ധിയുടെ ട്വീറ്റ്. വസിം ജാഫറിന്‍റെ വിവാദം നേരിട്ട്​ പറയാതെയാണ്​​ രാഹുലിൻെ പരാമർ​ശം.

" കഴിഞ്ഞ കുറച്ചു വർഷങ്ങളായി വെറുപ്പ് പ്രചാരണം സാധാരണമായിരിക്കുന്നു. നമ്മുടെ പ്രിയപ്പെട്ട ക്രിക്കറ്റിനെ പോലും അത് പിടികൂടിയിരിക്കുകയാണ്. ഇന്ത്യ എല്ലാവരുടേതുമാണ്. നമ്മുടെ ഐക്യത്തെ തകർക്കാൻ ആരെയും അനുവദിച്ചുകൂടാ " - അദ്ദേഹം ട്വിറ്ററിൽ കുറിച്ചു. കഴിഞ്ഞ ദിവസമാണ്​ ഉത്തരാഖണ്ഡ്​ ക്രിക്കറ്റിന്‍റെ പരിശീലക സ്ഥാനത്ത്​ നിന്ന്​ വസീം ജാഫർ രാജിവെച്ചത്​.

തന്‍റെ അനുവാദമി​ല്ലാതെ ടീമിൽ മാനേജർ മാറ്റങ്ങൾ വരുത്തുന്നുവെന്ന്​ ആരോപിച്ചായിരുന്നു രാജി. എന്നാൽ, വസീം ജാഫർ മതത്തിന്‍റെ അടിസ്ഥാനത്തിലാണ്​ ടീമിലേക്ക്​ കളിക്കാരെ തെരഞ്ഞെടുക്കുന്നതെന്ന ആരോപണം മാനേജറും ഉന്നയിച്ചു.