"രാജ്യത്തിന്റെ ഒരു ഭാഗം ചൈനക്ക് നൽകി" മോദിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി രാഹുല്‍ ഗാന്ധി
ചൈനയെ എതിർക്കാൻ മോദിക്ക് ഭയമാണെന്നും സേനയുടെ ത്യാഗവും ധീരതയും പാഴാക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി

പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ രൂക്ഷ വിമർശനവുമായി രാഹുൽ ഗാന്ധി. രാജ്യത്തിന്റെ ഒരു ഭാഗം മോദി ചൈനക്ക് നൽകി. ചൈനയെ എതിർക്കാൻ മോദിക്ക് ഭയമാണെന്നും സേനയുടെ ത്യാഗവും ധീരതയും പാഴാക്കുകയാണെന്നും രാഹുൽ ഗാന്ധി കുറ്റപ്പെടുത്തി. ചൈന വിഷയത്തിൽ കേന്ദ്ര സർക്കാർ നയം വ്യക്തമാക്കണമെന്നും രാഹുൽ ആവശ്യപ്പെട്ടു.
ചൈന അതിർത്തി വിഷയങ്ങളിൽ വ്യക്തത വേണം. സേന പിടിച്ച സ്ഥലങ്ങളെല്ലാം തിരിച്ചു നൽകിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 2020 ഏപ്രിലിൽ സ്ഥിതി പുനഃസ്ഥാപികാൻ കഴിഞ്ഞോ എന്നും അദ്ദേഹം ചോദിച്ചു. ദെപ്സാങ് സമതലത്തിലും ഗോഗ്രയിലും ചൈന തുടരുന്നുവെന്നും രാഹുൽ പറഞ്ഞു.
സൈന്യം ഫിംഗർ നാലിൽനിന്ന് ഫിംഗർ മൂന്നിലേക്ക് മാറിയതെന്തിനാണ് എന്നും അദ്ദേഹം ചോദിച്ചു. ഇതെന്തിനെന്ന് പ്രതിരോധ മന്ത്രി രാജ്നാഥ് സിംഗ് മറുപടി പറയണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.