LiveTV

Live

National

പ്രധാനമന്ത്രിപദം മുസ്‌ലിമിന് ആഗ്രഹിക്കാൻ പോലും പറ്റാത്ത സാഹചര്യം: ഗുലാം നബി ആസാദ്

ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ ആസാദ് തള്ളി

പ്രധാനമന്ത്രിപദം മുസ്‌ലിമിന് ആഗ്രഹിക്കാൻ പോലും പറ്റാത്ത സാഹചര്യം: ഗുലാം നബി ആസാദ്

ന്യൂഡൽഹി: ഇന്ത്യയിൽ ചെറുപ്പക്കാരനായ ഒരു മുസ്‌ലിം നേതാവിന് പ്രധാനമന്ത്രിപദം സ്വപ്‌നം കാണുന്നതിനും മീതെയാണെന്ന് കോൺഗ്രസ് നേതാവ് ഗുലാംനബി ആസാദ്. സമീപഭാവിയിൽ പോലും അങ്ങനെ സംഭവിക്കാനുള്ള സാധ്യത കാണുന്നില്ലെന്നും എന്നും അദ്ദേഹം പറഞ്ഞു. ഹിന്ദുസ്ഥാൻ ടൈംസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

ആദ്യകാലങ്ങളിൽ 99 ശതമാനം നേതാക്കളും തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി തന്നെ വിളിച്ചിരുന്നു. ഇന്നത് നാൽപ്പത് ശതമാനമായി കുറഞ്ഞു. 1979ലെ പൊതുതെരഞ്ഞെടുപ്പിൽ 95 ശതമാനം ഹിന്ദു വോട്ടുള്ള മഹാരാഷ്ട്രയിൽ നിന്നാണ് താൻ മത്സരിച്ചത്. തനിക്കെതിരെ ജനതാ പാർട്ടി ഹിന്ദു സ്ഥാനാർത്ഥിയെയും നിർത്തി. എന്നിട്ടും ജയിച്ചു- ആസാദ് പറഞ്ഞു.

ബിജെപിയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ആസാദ് തള്ളി. കശ്മീരിൽ കറുത്ത മഞ്ഞു പെയ്യുമ്പോൾ ബിജെപിയിൽ ചേരും. അഭ്യൂഹങ്ങൾ പരത്തുന്നവർ താൻ ആരാണ് എന്നറിയാത്തവരാണ്- അദ്ദേഹം കൂട്ടിച്ചേർത്തു.

ഫെബ്രുവരി 15ന് രാജ്യസഭയിൽ നിന്ന് വിരമിക്കുന്ന ആസാദിന് നൽകിയ യാത്രയയപ്പ് ശ്രദ്ധിക്കപ്പെട്ടിരുന്നു. യാത്രയയപ്പ് സംസാരത്തിനിടെ മോദി കരയുകയും ചെയ്തിരുന്നു. തന്റെ വാതിലുകൾ താങ്കൾക്ക് മുമ്പിൽ എന്നും തുറന്നു കിടക്കും എന്നായിരുന്നു മോദിയുടെ വാക്കുകൾ.