''പാവപ്പെട്ട വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ്''; ഹൈകോടതി നിർദ്ദേശത്തെ തള്ളി സുപ്രീം കോടതി
രാജ്യത്തെ അരികവൽകൃത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് ഡൽഹി ഹൈ കോടതി നിരീക്ഷിച്ചിരുന്നു.

വിദ്യാർത്ഥികൾക്ക് സൗജന്യ ഇന്റർനെറ്റ് സേവനം ലഭ്യമാക്കണമെന്ന ഡൽഹി ഹൈ കോടതി വിധിയെ തള്ളി സുപ്രീം കോടതി. ഡൽഹിയിലെ സ്വകാര്യ അൺ- എയ്ഡഡ് സ്കൂളുകളിൽ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് കോവിഡ് പ്രതിസന്ധികളുടെ സാഹചര്യത്തിൽ, സൗജന്യമായി ഇന്റർനെറ്റും ഇലക്ട്രോണിക് ഉപകരണങ്ങളും നൽകണമെന്നായിരുന്നു ഡൽഹി ഹൈ കോടതിയുടെ നിർദ്ദേശം .
''റൈറ്റ് ടു എഡ്യൂക്കേഷൻ ആക്റ്റിന്'' കീഴിൽ രാജ്യത്തെ അരികവൽകൃത വിഭാഗങ്ങളിലെ വിദ്യാർത്ഥികൾക്ക് ഭരണഘടന ഉറപ്പ് നൽകുന്ന പ്രത്യേക അവകാശങ്ങളുടെ ഭാഗമാണ് ഇതെന്ന് ഡൽഹി ഹൈ കോടതി നിരീക്ഷിച്ചിരുന്നു. എന്നാൽ, ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെയുടെ കീഴിൽ ഈ ഹൈ കോടതിയുടെ നിർദ്ദേശത്തെ തള്ളിയതായി സുപ്രീം കോടതി വിധി പുറപ്പെടുവിക്കുകയായിരുന്നു. സംസ്ഥാനത്തിന്റെ പോളിസി തീരുമാനങ്ങളിൽ ഹൈ കോടതി ഇടപെടരുതെന്നും സുപ്രീം കോടതി നിർദ്ദേശിച്ചു.