LiveTV

Live

National

കേസ് റദ്ദാക്കണം; റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ

ഇ-​മെ​യി​ൽ രേ​ഖ​ക​ൾ വൈ​റ​സ്​ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ സ്​​ഥാ​പി​ച്ച​താ​ണെ​ന്ന മ​സാ​ച്യു​സെ​റ്റ്​​സി​ലെ ഡി​ജി​റ്റ​ൽ ഫോ​റ​ൻ​സി​ക്​ ക​മ്പ​നി​യാ​യ ആ​ർ​സെ​ന​ൽ ക​ൺ​സ​ൾ​ടി​ങിന്‍റെ റിപ്പോർട്ടുണ്ടായിരുന്നു.

കേസ് റദ്ദാക്കണം; റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ

എൽഗാർ പരിഷദ്​ കേസ്​ കെട്ടിച്ചമച്ചതാണെന്നും വൈറസ്​ ആക്രമണത്തിലൂടെ വ്യാജ തെളിവുകൾ ലാപ്ടോപുകളിൽ സ്​ഥാപിച്ചതാണെന്നും ആരോപിച്ച്​ കേസിൽ ജയിലിൽ കഴിയുന്ന മലയാളി ആക്​ടിവിസ്​റ്റ്​ റോണ വിൽസൺ ബോംബെ ഹൈകോടതിയിൽ.

കേസ്​ റദ്ദാക്കണമെന്നും ഹൈകോടതിയിൽ നിന്നൊ സുപ്രീം കോടതിയിൽ നിന്നോ വിരമിച്ച ജഡ്ജിയുടെയുടെ നേതൃത്വത്തിൽ ഫോറൻസിക്​ വിദഗ്​ദർ ഉൾപ്പെട്ട പ്രത്യേക അന്വേഷണ സംഘത്തെ നിയമിക്കണമെന്നും സർക്കാർ മാനനഷ്​ടം നൽകണമെന്നും ആവശ്യപ്പെട്ടാണ്​ റോണ വിൽസൻ ഹൈകോടതിയിൽ ഹരജി നൽകിയത്​. എ​ൽ​ഗാ​ർ പ​രി​ഷ​ദ്​ കേ​സി​ൽ പ്ര​ധാ​ന തെ​ളി​വാ​യി അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി​ക​ൾ അ​വ​കാ​ശ​പ്പെ​ട്ട ഇ-​മെ​യി​ൽ രേ​ഖ​ക​ൾ വൈ​റ​സ്​ ആ​ക്ര​മ​ണ​ത്തി​ലൂ​ടെ സ്​​ഥാ​പി​ച്ച​താ​ണെ​ന്ന മ​സാ​ച്യു​സെ​റ്റ്​​സി​ലെ ഡി​ജി​റ്റ​ൽ ഫോ​റ​ൻ​സി​ക്​ ക​മ്പ​നി​യാ​യ ആ​ർ​സെ​ന​ൽ ക​ൺ​സ​ൾ​ടി​ങിന്‍റെ റിപ്പോർട്ടുമായാണ്​ റോണ കോടതിയെ സമീപിച്ചത്​.