അഖില്‍ ഗൊഗോയ്ക്ക് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു
പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഐ.എ 2019 ഡിസംബറിലാണ് അഖിൽ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്.

പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് അസമിലെ പ്രക്ഷോഭത്തിനിടെ അറസ്റ്റിലായ സാമൂഹ്യ പ്രവർത്തകൻ അഖിൽ ഗൊഗോയ്ക്ക് സുപ്രിം കോടതി ജാമ്യം നിഷേധിച്ചു. ജസ്റ്റീസുമാരായ എൻ.വി രമണ, സൂര്യകാന്ത്, അനിരുദ്ധ ബോസ് എന്നിവരുടെ ബെഞ്ചിന്റേതാണ് നടപടി.
ഇപ്പോൾ ഹരജി പരിഗണിക്കുന്നില്ലെന്നും വിചാരണ തുടങ്ങുമ്പോള്‍ ജാമ്യത്തിനായി സുപ്രിം കോടതിയെ തന്നെ സമീപിക്കാമെന്നും വ്യക്തമാക്കി. പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ എൻ.ഐ.എ 2019 ഡിസംബറിലാണ് അഖിൽ ഗൊഗോയിയെ അറസ്റ്റ് ചെയ്തത്.