കത്വ പെൺകുട്ടിയുടെ പിതാവ് കർഷക സമരവേദിയില്‍
ക൪ഷകരോടൊപ്പം നിൽക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് ഇരയുടെ വള൪ത്തച്ചനായ മുഹമ്മദ് യൂസുഫ് പറഞ്ഞു
കത്വ പെൺകുട്ടിയുടെ പിതാവ് സിംഗു കർഷക സമരവേദിയിലെത്തി. തന്റെ മകളെ നഷ്ടമായപ്പോൾ ഈ നാട്ടിലെ മനുഷ്യർ തനിക്ക് വലിയ പിന്തുണ നൽകിയിരുന്നു. ക൪ഷകരോടൊപ്പം നിൽക്കേണ്ടത് തന്റെ ബാധ്യതയാണെന്ന് ഇരയുടെ വള൪ത്തച്ചനായ മുഹമ്മദ് യൂസുഫ് പറഞ്ഞു. കുടുംബത്തിന്റെ അഭിഭാഷകനും കർഷക സമരത്തിന്റെ സംഘാടകരിലൊരാളുമായ മുബീൻ ഫാറൂഖിയോടൊപ്പമാണ് പിതാവ് കർഷകസമരവേദിയിലെത്തിയത്.