ഇന്ധനവില വീണ്ടും കൂടി; 8 മാസത്തിനിടെ കൂടിയത് 16 രൂപ
പെട്രോളിന് 35 പൈസയും ഡീസലിന് 37 പൈസയുമാണ് കൂട്ടിയത്

ഇന്ധന വില സംസ്ഥാനത്തു സർവകാല റെക്കോർഡിൽ. പെട്രോളിന് തിരുവനന്തപുരത്തു ലിറ്ററിന് 90 രൂപ കടന്നു. ഇന്ന് പെട്രോളിന് 35പൈസയും ഡീസലിന് 37 പൈസയുമാണ് വർധിച്ചത്.
പെട്രോൾ വില സംസ്ഥാനത്തു 90 കടക്കുന്നത് ഇതാദ്യം. തിരുവനന്ത പുരം ജില്ലയിലെ ഗ്രാമീണമേഖലകളി ലാണ് വില 90കടന്നത്. തിരുവനന്തപുരം നഗരത്തിൽ പെട്രോളിന് 89.18രൂപയും ഡീസലിന് 83.33 രൂപയുമാണ് ഇന്നത്തെ വില. കൊച്ചിയിൽ പെട്രോളിന് 87.57 രൂപയായി. ഡീസലിന് 83.33രൂപയും. കോഴിക്കോട് പെട്രോൾ ലിറ്ററിന് 87.74 രൂപയും ഡീസലിന് 82.01 രൂപയുമാണ് വില.ദിനം പ്രതി വില വർധിക്കുന്നത് ജനജീവിതത്തെ സാരമായി ബാധിക്കും. പെട്രോളിനും ഡീസലിനും കഴിഞ്ഞ എട്ടു മാസത്തിനിടെ 16 രൂപയാണ് എണ്ണക്കമ്പനികൾ വർധിപ്പിച്ചത്.