'സമരത്തിനിടെ കര്‍ഷകര്‍ മരിച്ചപ്പോള്‍ പ്രധാനമന്ത്രി കണ്ണീര് പൊഴിച്ചോ?'
കര്‍ഷകരെ ഓര്‍ത്ത് മോദി വികാരാധീനനായിരുന്നെങ്കില് സാഹചര്യം ഇത്ര മോശമാകുമായിരുന്നില്ലെന്ന് ജയന്ത് ചൌധരി

രാജ്യസഭയില്‍ വികാരാധീനനായ പ്രധാനമന്ത്രി നരേന്ദ്ര മോദിയോട് ചോദ്യങ്ങളുമായി പ്രതിപക്ഷം. പ്രധാനമന്ത്രി നരേന്ദ്ര മോദി എന്തുകൊണ്ടാണ് കര്‍ഷകരെ ഓര്‍ത്ത് കരയാത്തതെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് എംപി സൌഗത റോയ് ചോദിച്ചു. സമരത്തിനിടെ കര്‍ഷകര്‍ കൊല്ലപ്പെട്ടപ്പോള്‍ പ്രധാനമന്ത്രി എന്തുകൊണ്ട് കണ്ണുനീര് പൊഴിച്ചില്ലെന്ന് രാഷ്ട്രീയ ലോക് ദള്‍ നേതാവ് ജയന്ത് ചൌധരി ചോദിക്കുന്നു.
ഉത്തര്‍ പ്രദേശിലെ അലിഗഡില്‍ മഹാപഞ്ചായത്തില്‍ സംസാരിക്കുകയായിരുന്നു ജയന്ത് ചൌധരി. ഓരോ ദിവസം കഴിയുന്തോറും കര്‍ഷകരുടെ സമരം ജനങ്ങള്‍ ഏറ്റെടുക്കുകയാണ്. ഇനി ലക്ഷ്യം നേടാതെ മടക്കമില്ല. കര്‍ഷകര്‍ മരിച്ചപ്പോള്‍ മോദി വികാരാധീനനായിരുന്നെങ്കില് സാഹചര്യം ഇത്ര മോശമാകുമായിരുന്നില്ലെന്നും ജയന്ത് ചൌധരി പ്രതികരിച്ചു.
രാജ്യസഭയിൽ കോൺഗ്രസ് എം.പി ഗുലാം നബി ആസാദിന് നൽകിയ യാത്രയയപ്പ് ചടങ്ങിലാണ് പ്രധാനമന്ത്രി വികാരാധീനനായത്. രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് ഗുലാം നബി ആസാദുമായുള്ള അടുപ്പവും അദ്ദേഹം നൽകിയ സേവനങ്ങളും വിവരിക്കവേ മോദി കരഞ്ഞു. പലപ്പോഴും വാക്കുകൾ മുറിഞ്ഞു. നിമിഷങ്ങളോളം വാക്കുകൾ കിട്ടാതെ സ്വയം നിയന്ത്രിക്കാൻ പാടുപെട്ടു. ആസാദിന് അഭിവാദ്യം അർപ്പിച്ചു കൊണ്ടാണ് പ്രധാനമന്ത്രി പ്രസംഗം അവസാനിപ്പിച്ചത്.
സ്ഥാനമാനങ്ങൾ വരും, ഉയർന്ന പദവികൾ വരും, അധികാരം കൈവരും. ഇവയൊക്കെ എങ്ങനെ കൈകാര്യം ചെയ്യണമെന്ന് ഗുലാം നബി ആസാദിനെ കണ്ടുപഠിക്കണം. ഒരു യാഥാർഥ സുഹൃത്തായാണ് ഞാൻ അദ്ദേഹത്തെ കണക്കാക്കുന്നത്. അദ്ദേഹത്തെ വിരമിക്കാൻ അനുവദിക്കില്ല. അദ്ദേഹത്തിൽ നിന്ന് ഉപദേശം തേടുന്നത് തുടരും. എന്റെ വാതിലുകൾ എന്നും താങ്കൾക്കായി തുറന്നുകിടക്കുമെന്നും മോദി പറഞ്ഞു.