മഹാരാഷ്ട്ര സര്‍ക്കാറിന്റെ മാനസിക നിലയിലാണ് അന്വേഷണം വേണ്ടതെന്ന് ഫട്നാവിസ്
ട്വീറ്റ് ചെയ്ത താരങ്ങളുടെ മേല്‍ ബി.ജെ.പി സമ്മര്‍ദ്ദമുണ്ടോ എന്ന് അന്വഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഫട്നാവിസിന്റെ പ്രസ്താവന

മഹാരാഷ്ട്ര സര്‍ക്കാറിന്റെ 'മാനസിക സ്ഥിരതയെ' ചോദ്യം ചെയ്ത് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ ദേവേന്ധ്ര ഫട്നാവിസ്. കേന്ദ്ര സര്‍ക്കാറിനെ പിന്തുണച്ച് ട്വീറ്റ് ചെയ്ത താരങ്ങളുടെ മേല്‍ ബി.ജെ.പി സമ്മര്‍ദ്ദമുണ്ടോ എന്ന് അന്വഷണം നടത്താന്‍ മഹാരാഷ്ട്ര സര്‍ക്കാര്‍ തീരുമാനിച്ചതിനു പിന്നാലെയാണ് ഫട്നാവിസിന്റെ പ്രസ്താവന.
മഹാരാഷ്ട്രസര്‍ക്കാരിന് ബോധം നഷ്ടപ്പെട്ടോ എന്നാണ് ഫഡ്നാവിസ് ചോദിച്ചത്. ഭാരത് രത്ന ജേതാക്കള്‍ക്കെതിരെ അന്വേഷണം നടത്താനൊരുങ്ങുന്നതില്‍ അല്പം പോലും നാണമില്ല? അന്വേഷണമല്ല ശരിക്കും ഇപ്പോള്‍ വേണ്ടത്. അന്വേഷണത്തിന് ഉത്തരവിട്ടവരുടെ മാനസിക നില ശരിയാണോ എന്ന് പരിശോധിക്കുകയാണ് ചെയ്യേണ്ടതെന്നും അദ്ദേഹം പറഞ്ഞു. നിങ്ങളുടെ മറാത്തി ധര്‍മ്മവും അഭിമാനവും എവിടെപോയെന്നും അദ്ദേഹം ചോദിച്ചു.