LiveTV

Live

National

രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു തെലങ്കാന കോൺഗ്രസ് പ്രമേയം

ഡൽഹി, ഛത്തീസ്​ഗഢ്​ സംസ്ഥാനങ്ങളിലെ കോൺഗ്രസ്​ കമ്മിറ്റികളും രാഹുൽ അധ്യക്ഷനാവണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ പാസാക്കിയിരുന്നു

രാഹുൽ ഗാന്ധിയെ അധ്യക്ഷനാക്കണമെന്നു തെലങ്കാന കോൺഗ്രസ് പ്രമേയം

വയനാട് എം.പിയും കോൺഗ്രസ് നേതാവുമായ രാഹുൽ ഗാന്ധിയെ കോൺഗ്രസ് അഖിലേന്ത്യാ പ്രസിഡന്റ് സ്ഥാനം ഏറ്റെടുക്കണമെന്ന് തെലങ്കാന കോൺഗ്രസ്. ഈ ആവശ്യം ഉന്നയിച്ചു പാർട്ടി സംസ്ഥാന ഘടകം പ്രമേയം പാസ്സാക്കി. ഡൽഹി, ഛത്തീസ്​ഗഢ്​ സംസ്ഥാനങ്ങളിലെ കോൺഗ്രസ്​ കമ്മിറ്റികളും രാഹുൽ അധ്യക്ഷനാവണമെന്ന്​ ആവശ്യപ്പെടുന്ന പ്രമേയം നേരത്തെ പാസാക്കിയിരുന്നു.

തെലങ്കാനയിലെ 33 ജില്ലാ കോൺഗ്രസ്​ കമ്മിറ്റി അധ്യക്ഷൻമാർ സംയുക്തമായാണ്​ ഞായറാഴ്​ച പ്രമേയം പാസാക്കിയത്​. തെലങ്കാനയുടെ ചുമതലയുള്ള എ.ഐ.സി.സി അംഗവും എം.പിയുമായ മാണിക്കം ടാഗോർ, തെലങ്കാന കോൺഗ്രസ്(ടി.പി.സി.സി)​ അധ്യക്ഷൻ എൻ. ഉത്തം കുമാർ റെഡ്​ഢി, കോൺഗ്രസ്​ നിയമസഭ കക്ഷി നേതാവ്​ ഭാട്ടി വിക്രമർക്ക മറ്റ്​ മുതിർന്ന എ.ഐ.സി.സി, ടി.പി.സി.സി അംഗങ്ങൾ എന്നിവരുടെ സാന്നിധ്യത്തിൽ സംസ്ഥാനത്തെ 33 ഡി.സി.സി അധ്യക്ഷൻമാർ പ​​​ങ്കെടുത്ത യോഗത്തിലാണ്​ പ്രമേയം പാസാക്കിയത്​.

2017ൽ രാഹുൽഗാന്ധി പാർട്ടി അധ്യക്ഷ പദവി അലങ്കരിച്ചെങ്കിലും 2019ൽ പാർട്ടിക്കേറ്റ ദയനീയ തോൽവിയെ തുടർന്ന്​ സ്ഥാനം രാജി വെക്കുകയായിരുന്നു. തുടർന്ന്​ സോണിയ ഗാന്ധി പാർട്ടിയു​ടെ ഇടക്കാല അധ്യക്ഷയായി സ്ഥാനമേറ്റു. പിന്നീട്​ കോൺഗ്രസ്​ നേതാക്കളും പ്രവർത്തകരും നിരന്തരം ആവശ്യപ്പെട്ടിട്ടും രാഹുൽ പാർട്ടി അധ്യക്ഷ പദവി ഏറ്റെടുക്കാൻ തയാറായിട്ടില്ല.