പാട്ടിനും വിലക്ക്; കർഷക പ്രതിരോധ ഗാനങ്ങൾ നീക്കി യൂട്യൂബ്
കേന്ദ്രസർക്കാരിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍

കര്‍ഷക പ്രക്ഷോഭത്തിന് ഊര്‍ജ്ജം പകര്‍ന്ന പഞ്ചാബി ഗായകൻ കൻവർ ഗ്രെവാളിന്റെ ഐലാൻ, ഹിമാത് സന്ധുവിന്റെ അസി വദാംഗെ എന്നീ സംഗീത വീഡിയോകൾ യൂട്യൂബ് നീക്കം ചെയ്തു. ഒഫീഷ്യല്‍ അക്കൌണ്ടുകളില്‍ നിന്ന് ഈ ഗാനങ്ങള്‍ നീക്കിയെങ്കിലും മറ്റ് അക്കൌണ്ടുകളില്‍ നിന്ന് ഗാനങ്ങള്‍ അപ്ലോഡ് ചെയ്ത് പ്രതിരോധിക്കാനാണ് കര്‍ഷര്‍ തീരുമാനിച്ചിരിക്കുന്നത്.
കേന്ദ്രസർക്കാരിന്റെ പരാതിയെ തുടർന്നാണ് നടപടിയെന്നാണ് റിപ്പോര്‍ട്ടുകള്‍. കൻവറിന്റെ ഗാനം പ്രക്ഷോഭത്തിന്റെ സ്വരമായി മാറിയിരുന്നു. നീക്കം ചെയ്യുന്നതുവരെ ഒരു കോടി ആളുകളാണ് കണ്ടത്. കർഷകരാണ് കൃഷിയെക്കുറിച്ചുള്ള തീരുമാനമെടുക്കേണ്ടത് മറ്റാരുമല്ല എന്നാണ് ഈ ഗാനത്തിന്റെ ഉള്ളടക്കം.

കർഷക സമരത്തെ അനുകൂലിച്ചുള്ള ഹിമാത് സന്ധുവിന്റെ സംഗീത വീഡിയോ നാല് മാസം മുൻപാണ് യൂട്യൂബിൽ പോസ്റ്റ് ചെയ്തത്. ഈ ഗാനത്തിന് ലക്ഷക്കണക്കിന് കാഴ്ചക്കാരാണ് ഉണ്ടായത്.
യൂട്യൂബിൽ നിന്ന് ഇവ നീക്കം ചെയ്യാൻ സർക്കാരിന് കഴിയുമെങ്കിലും ജനങ്ങളുടെ ഹൃദയത്തിൽ നിന്ന് ഗാനങ്ങൾ മായ്ക്കാൻ കഴിയില്ലെന്ന് കർഷക നേതാക്കല്‍ പ്രതികരിച്ചു.
കര്‍ഷക സമരത്തെ പിന്തുണച്ച് ട്വീറ്റ് ചെയ്ത 250 ഓള് അക്കൗണ്ടുകള്‍ ട്വിറ്റര്‍ ബ്ലോക്ക് ചെയ്തിരുന്നു. മോദി കര്‍ഷകരുടെ കൂട്ടക്കൊല ആസൂത്രണം ചെയ്യുന്നു (ModiPlanningFarmerGenocide) എന്ന ഹാഷ് ടാഗോടെ ട്വിറ്ററില്‍ കര്‍ഷക പ്രതിഷേധം സംബന്ധിച്ച് ട്വീറ്റ് ചെയ്ത അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തിരുന്നത്.