LiveTV

Live

National

കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ട്വീറ്റ്; അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് പിന്നിൽ ബി.ജെ.പി സമ്മർദമുണ്ടോ എന്നന്വേഷിക്കണമെന്നു കോൺഗ്രസ് നേരത്തെ ആവശ്യപ്പെട്ടിരുന്നു

കേന്ദ്ര സർക്കാരിനെ പിന്തുണച്ച് ട്വീറ്റ്; അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ

ഡൽഹിയിൽ നടക്കുന്ന കർഷക സമരത്തിന് അന്താരാഷ്ട്ര പിന്തുണ ശക്തമായതോടെ സർക്കാരിനെ അനുകൂലിച്ച് വന്ന ട്വീറ്റുകളിൽ അന്വേഷണത്തിന് മഹാരാഷ്ട്ര സർക്കാർ. റിഹാനയും ഗ്രെറ്റ തൻബർഗും ഉൾപ്പെടെ നിരവധി അന്താരാഷ്ട്ര പ്രമുഖർ കർഷക സമരത്തിന് പിന്തുണയുമായി രംഗത്തെത്തിയതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിലായിരുന്നു.

ഇതിനു പിന്നാലെയാണ് സർക്കാർ നിലപാടിനെ പിന്തുണച്ചു കായിക - ചലച്ചിത്ര രംഗത്തെ പ്രമുഖർ രംഗത്തെത്തിയത്. സചിൻ തെണ്ടുൽകർ, വിരാട് കോഹ്ലി, ലതാ മങ്കേഷ്കർ, അക്ഷയ് കുമാർ, സൈന നേവാൾ, സുനിൽ ഷെട്ടി തുടങ്ങി നിരവധി താരങ്ങളാണ് ട്വീറ്റ് ചെയ്തത്. പലരുടെയും ട്വീറ്റുകളിലെ സാമ്യതയും സമാന പദപ്രയോഗങ്ങളും ചൂണ്ടിക്കാട്ടി സമൂഹമാധ്യമങ്ങൾ നേരത്തെ തന്നെ സംശയമുന്നയിച്ചിരുന്നു.

സാമൂഹിക മാധ്യമങ്ങളിലെ പോസ്റ്റുകൾക്ക് പിന്നിൽ ബി.ജെ.പി സമ്മർദമുണ്ടോ എന്നന്വേഷിക്കണമെന്നു കോൺഗ്രസ് ദിവസങ്ങൾക്ക് നേരത്തെ ആവശ്യപ്പെട്ടിരുന്നു. കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി സച്ചിൻ സാവന്ത് ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ കണ്ട വിഷയത്തിൽ അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിരുന്നു. സംസ്ഥാന ഇന്‍റലിജൻസ് ഇക്കാര്യത്തിൽ അന്വേഷണം നടത്തുമെന്ന് അനിൽ ദേശ്മുഖ് പറഞ്ഞു