ഉത്തരാഖണ്ഡില്‍ മിന്നല്‍ പ്രളയം; ആര്‍ത്തലച്ച് അളകന്ദ നദി - വീഡിയോ കാണാം
റെനി ഗ്രാമം പൂര്‍ണമായി മഞ്ഞിനടിയിലാണ്. 150 തൊഴിലാളികളെ കാണാതായി

ഉത്തരാഖണ്ഡിലെ ചമോലിയില്‍ മഞ്ഞുമല ഇടിഞ്ഞുണ്ടായ അപകടത്തില്‍ രക്ഷപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. റെനി ഗ്രാമം പൂര്‍ണമായി മഞ്ഞിനടിയിലാണ്. 150 തൊഴിലാളികളെ കാണാതായി. ഇന്തോ ടിബറ്റന്‍ അതിര്‍ത്തിയിലെ ഒരു വൈദ്യുതി പദ്ധതിയില്‍ ജോലി ചെയ്തിരുന്ന തൊഴിലാളികളാണ് അപകടത്തില്‍പ്പെട്ടത്.
ഏറ്റവുമൊടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഇതുവരെ പത്ത് പേരുടെ മൃതദേഹങ്ങളാണ് കണ്ടെത്തിയിരിക്കുന്നത്. അപകടത്തില്‍ വൈദ്യുതി പദ്ധതി ഏതാണ്ട് പൂര്‍ണമായും തകര്‍ന്നു.
ഉത്തരാഖണ്ഡിലെ പ്രധാന തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ് ജോഷിമഠ്. വലിയ മഞ്ഞുമലയാണ് ഇടിഞ്ഞുവീണിരിക്കുന്നത്. തപോവന്‍ റെയ്നി എന്ന പ്രദേശത്താണ് സംഭവം.
ഇതേത്തുടര്‍ന്ന് അളകനന്ദ നദിയിലെ അണക്കെട്ട് പൂര്‍ണമായും തകരുകയും ധോളിഗംഗാ നദിയില്‍ ജലനിരപ്പ് ഉയരുകയും ചെയ്തിട്ടുണ്ട്. മഞ്ഞിടിച്ചിലിനു പിന്നാലെ സമീപ പ്രദേശത്തുനിന്ന് ആയിരക്കണക്കിന് ആളുകളെ സുരക്ഷിതസ്ഥാനങ്ങളിലേക്ക് മാറ്റിയിട്ടുണ്ട്.
അപകടത്തില്‍ 100 ലധികം ആളുകളെ കാണാനില്ലെന്ന് ഉത്തരാഖണ്ഡ് ഡി.ജി.പി അശോക് കുമാര്‍ പറഞ്ഞു.