LiveTV

Live

National

"നിയമങ്ങള്‍ പിന്‍വലിക്കാതെ നിങ്ങള്‍ മടങ്ങരുത്" വീണ്ടും കർഷക ആത്മഹത്യ

കരം വീർ സിങാണ് 'തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന്' എഴുതിവെച്ച് ആത്മഹത്യ ചെയ്തത്.

"നിയമങ്ങള്‍ പിന്‍വലിക്കാതെ നിങ്ങള്‍ മടങ്ങരുത്" വീണ്ടും കർഷക ആത്മഹത്യ

കേന്ദ്ര സർക്കാരിന്റെ കാർഷിക പരിഷ്ക്കരണ നിയമങ്ങൾക്കെതിരെ കർഷകർ സമരം നടത്തുന്ന ഡൽഹി അതിർത്തിയായ ടിക്രിയിൽ വീണ്ടും ഒരു കർഷകൻ കൂടി ആത്മഹത്യ ചെയ്തു. 52 വയസ്സുകാരനായ ഹരിയാന സ്വദേശി കരം വീർ സിങാണ് 'തന്റെ മരണത്തിന് ഉത്തരവാദി കേന്ദ്ര സർക്കാരാണെന്ന്' എഴുതിവെച്ച് ആത്മഹത്യ ചെയ്തത്. മൂന്ന് കാർഷിക നിയമങ്ങളും പിൻവലിക്കാൻ കേന്ദ്രം തയ്യാറാകണമെന്നും ആത്മഹത്യ കുറിപ്പിൽ പറയുന്നു.

രണ്ട് മാസത്തിലേറെയായി ഡൽഹി അതിർത്തിയിൽ നടക്കുന്ന പ്രക്ഷോഭത്തിനിടെ നിരവധി കർഷകർക്കാണ് ജീവൻ നഷ്ടപ്പെട്ടത്. നിരവധി പേർ ജീവനൊടുക്കി. കഠിന ശൈത്യവും വിവിധ അപകടങ്ങളും നിരവധി കർഷകരുടെ ജീവനെടുത്തു.

എഴുപത് ദിവസം നീണ്ട സമരത്തിൽ പതിനൊന്ന് വട്ടമാണ് കേന്ദ്രവും കർഷകരും തമ്മിൽ ചർച്ച നടന്നത്. കാർഷിക നിയമങ്ങൾ പിൻവലിക്കാൻ കേന്ദ്രം തയ്യാറാകാത്ത സാഹചര്യത്തിൽ ഇനി ചർച്ചക്കില്ലെന്ന് തീരുമാനിച്ച കർഷകർ പ്രതിഷേധം കടുപ്പിക്കാനുള്ള തീരുമാനത്തിലാണ്.