'ടൂള്‍ കിറ്റ് പലതും പുറത്തുകൊണ്ടുവന്നു'- കേന്ദ്ര വിദേശകാര്യമന്ത്രി
ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന് കാണണമെന്നും വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍ വ്യക്തമാക്കി.

കര്‍ഷക സമരത്തെ അനുകൂലിച്ച് സ്വീഡിഷ് കാലാവസ്ഥ പ്രവര്‍ത്തക ഗ്രെറ്റ തന്‍ബര്‍ഗ് പങ്കുവെച്ച ടൂള്‍കിറ്റ് വിഷയത്തില്‍ പ്രതികരണവുമായി വിദേശകാര്യമന്ത്രി എസ്.ജയശങ്കര്‍. ‘ടൂള്‍കിറ്റ്’ ഒരുപാട് കാര്യങ്ങള്‍ പുറത്തുകൊണ്ടുവന്നുവെന്ന് എസ് ജയശങ്കര്‍ പറഞ്ഞു.
ടൂള്‍കിറ്റിലൂടെ നിരവധി കാര്യങ്ങള്‍ വെളിപ്പെട്ടിരിക്കുന്നു. ഇനി എന്തൊക്കെ പുറത്തുവരുമെന്ന് കാത്തിരുന്ന് കാണണം. തങ്ങള്‍ക്ക് കൂടുതല്‍ അറിയാത്ത കാര്യങ്ങളെക്കുറിച്ചുള്ള ചില സെലിബ്രിറ്റികളുടെ പരാമര്‍ശങ്ങള്‍ക്ക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചതിന് വ്യക്തമായ കാരണമുണ്ടെന്നും ജയശങ്കര്‍ വ്യക്തമാക്കി. നേരത്തെ കര്‍ഷക സമരത്തെ അനുകൂലിച്ചുകൊണ്ടുള്ള ഗ്രെറ്റ തന്‍ബര്‍ഗിന്റെ ട്വിറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ ഖാലസിസ്താന് അനുകൂല സംഘടനയെന്ന ആരോപണവുമായി ഡല്‍ഹി പൊലീസ് രംഗത്ത് എത്തിയിരുന്നു.
ട്വീറ്റിനും ടൂള്‍കിറ്റിനും പിന്നില്‍ കാനഡ ആസ്ഥാനമായി പ്രവര്‍ത്തിക്കന്ന സംഘടനയുടെ ഇടപെടലുണ്ട് എന്നാണ് ഡല്‍ഹി പൊലീസ് ആരോപിക്കുന്നത്. അതേസമയം കര്‍ഷക സമരങ്ങളുടെ പശ്ചാത്തലത്തലത്തില്‍ കേന്ദ്രസര്‍ക്കാരിനെതിരെ പ്രചാരണം നടത്തുന്ന മുന്നൂറോളം അക്കൗണ്ടുകള്‍ ഇതിനോടകം തിരിച്ചറിഞ്ഞിട്ടുണ്ടെന്നാണ് ഡല്‍ഹി പൊലീസ് വ്യക്തമാക്കുന്നത്. ഗ്രേറ്റ ട്യുൻബെർഗിന്റെ ട്വീറ്റ് ആധാരമാക്കി ഗൂഢാലോചന, മതസ്പർധ വളർത്തൽ എന്നീ വകുപ്പുകൾ ചുമത്തി ഡൽഹി നേരത്തെ കേസെടുത്തിരുന്നു.