LiveTV

Live

National

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡനും

ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡറാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒടുവില്‍ എത്തിയത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനം പങ്കുവെച്ചായിരുന്നു സൂസന്റെ പിന്തുണ

കര്‍ഷക പ്രക്ഷോഭത്തിന് പിന്തുണയുമായി ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡനും

കേന്ദ്രസര്‍ക്കാറിന്റെ കാര്‍ഷിക നിയമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ക്ക് സെലിബ്രിറ്റികളുടെ പിന്തുണ വര്‍ധിക്കുന്നു. ഹോളിവുഡ് താരം സൂസന്‍ സാറന്‍ഡറാണ് കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യവുമായി ഒടുവില്‍ എത്തിയത്. കാര്‍ഷിക പ്രക്ഷോഭവുമായി ബന്ധപ്പെട്ട ന്യൂയോര്‍ക്ക് ടൈംസിന്റെ ലേഖനം ട്വിറ്ററില്‍ പങ്കുവെച്ചായിരുന്നു സൂസന്‍ കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചത്.

എന്തുകൊണ്ടാണ് ഇന്ത്യയിലെ കര്‍ഷകര്‍ പ്രതിഷേധിക്കുന്നത്, കര്‍ഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുന്നു. അവര്‍ ആരാണെന്നും എന്തിനാണ് പ്രതിഷേധിക്കുന്നതെന്നും വായിച്ചറിയുക എന്നായിരുന്നു സൂസന്‍ സാറന്‍ഡറുടെ ട്വീറ്റ്. ബ്രിട്ടീഷ് നടി ജമീല ജമീലും കര്‍ഷകര്‍ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് രംഗത്ത് എത്തി.

ലോകത്തിന്‍റെ വിവിധ ഭാഗത്തുനിന്നുള്ളവർ കർഷക പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം​ പ്രഖ്യാപിച്ച്​ രംഗത്തെത്തിയിരുന്നു. പോപ്​ താരം റിഹാനയാണ്​ ആദ്യം കർഷകർക്ക്​ പിന്തുണയുമായി എത്തിയത്​. റിഹാനയുടെ ട്വീറ്റാണ് കര്‍ഷക പ്രക്ഷോഭത്തെ മറ്റൊരു തലത്തിലേക്ക് എത്തിച്ചതും. റിഹാനയുടെ ട്വീറ്റ് ഇന്ത്യയില്‍ 'കൊടുങ്കാറ്റ്' വിതയ്ക്കുകയും ചെയ്തു. കാലാവസ്​ഥ പ്രവർത്തക ഗ്രെറ്റ തൻബർഗ്​, അമേരിക്കൻ അഭിഭാഷക മീന ഹാരിസ്​, നടി അമാൻഡ സെർണി തുടങ്ങിയവരും ഐക്യദാർഢ്യവുമായെത്തി.