LiveTV

Live

National

കര്‍ഷകരുടെ വഴിതടയല്‍ സമരം അവസാനിച്ചു

40 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയാണ് ‘ചക്ക ജാം’ സമരത്തിന് ആഹ്വാനം നൽകിയത്

കര്‍ഷകരുടെ വഴിതടയല്‍ സമരം അവസാനിച്ചു

വിവാദ കാർഷിക നിയമങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കർഷകർ ആഹ്വാനം ചെയ്ത ചക്കാ ജാം (വഴിതടയൽ) അവസാനിച്ചു. സമരത്തിന്റെ ഭാഗമായി രാജ്യവ്യാപകമായി ദേശീയ – സംസ്ഥാന പാതകൾ കർഷകർ തടഞ്ഞു.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി മുതൽ 3 മണി വരെയാണ് കര്‍ഷകര്‍ ദേശീയപാതയിൽ വാഹനങ്ങള്‍ തടഞ്ഞത്. ഡൽഹി, ഉത്തരാഖണ്ഡ്, ഉത്തര്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളൊഴികെ മറ്റെല്ലായിടത്തും മൂന്നു മണിക്കൂറോളം വാഹനങ്ങള്‍ തടയും. ഇവിടെയുള്ളവരെ ഏത് സമയവും ഡല്‍ഹിയിലേക്ക് വിളിക്കാനുള്ളതാണെന്നും അദ്ദേഹം പറയുകയുണ്ടായി.

രാജ്യവ്യാപകമായി നടത്തുന്ന റോഡ് ഉപരോധത്തിന് കോണ്‍ഗ്രസ് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. "അന്നദാതാകളുടെ സമാധാനപരമായ സത്യാഗ്രഹം ദേശീയ താല്‍പ്പര്യത്തിന് വേണ്ടിയാണ് .ഈ മൂന്ന് നിയമങ്ങളും കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കും മാത്രമല്ല, ജനങ്ങള്‍ക്കും രാജ്യത്തിനും ദോഷകരമാണ്. പൂര്‍ണ്ണ പിന്തുണ!" രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു.

40 കർഷക യൂണിയനുകളുടെ കൂട്ടായ്മയായ സംയുക്ത് കിസാൻ മോർച്ചയാണ് ‘ചക്ക ജാം’ സമരത്തിന് ആഹ്വാനം നൽകിയത്.