കര്‍ഷക പ്രക്ഷോഭം; സമരംചെയ്യുന്നത് ഒരു സംസ്ഥാനത്തുള്ളവര്‍ മാത്രമെന്ന് കേന്ദ്ര കൃഷിമന്ത്രി
ഭൂമി നഷ്ടപ്പെടുമെന്ന കള്ള പ്രചാരണത്തെ തുടര്‍ന്നാണ് പഞ്ചാബിലെ കര്‍ഷകര്‍ സമരം ചെയ്യാന്‍ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു

കേന്ദ്ര സര്‍ക്കാര്‍ കൊണ്ടുവന്ന മൂന്നു കാര്‍ഷിക നിയമങ്ങളില്‍ ഏതെങ്കിലും ഒന്നില്‍ പോലും പിഴവ് ചൂണ്ടിക്കാട്ടാന്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ക്കോ പ്രതിപക്ഷ പാര്‍ട്ടികള്‍ക്കോ കഴിഞ്ഞിട്ടില്ലെന്ന് കൃഷിമന്ത്രി നരേന്ദ്ര സിങ് തോമര്‍. ഒരു സംസ്ഥാനത്തില്നിന്നുള്ളവര് മാത്രമാണ് സമരത്തിനു പിന്നിലെന്ന് തോമര്‍ രാജ്യസഭയില്‍ പറഞ്ഞു.
ഭൂമി നഷ്ടപ്പെടുമെന്ന കള്ള പ്രചാരണത്തെ തുടര്‍ന്നാണ് പഞ്ചാബിലെ കര്‍ഷകര്‍ സമരം ചെയ്യാന്‍ ആരംഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു. നിയമങ്ങളില്‍ ഭേദഗതിക്കു തയാറെന്നു സര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതിനര്‍ഥം ഇപ്പോഴുള്ള നിയമത്തില്‍ പിഴവുണ്ടെന്നല്ല. കര്‍ഷകരുടെ ജീവിതത്തില്‍ നല്ല മാറ്റമുണ്ടമുണ്ടാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്.
കാര്‍ഷിക നിയമങ്ങളുമായി ബന്ധപ്പെട്ട വിഷയത്തില്‍ പ്രതിപക്ഷം പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഉയര്‍ത്തിയത്.