LiveTV

Live

National

യു.പി സർക്കാറിന്‍റെ വിലക്ക് മറികടന്ന് ഷാംലിയിൽ ആയിരങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്ത്

നാളത്തെ ദേശീയ റോഡുപരോധ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്ത് ചേ൪ന്നത്. ഡൽഹിയി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉപരോധമില്ലെന്ന് ക൪ഷക സംഘടനകൾ അറിയിച്ചു

യു.പി സർക്കാറിന്‍റെ വിലക്ക് മറികടന്ന് ഷാംലിയിൽ ആയിരങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്ത്

യു.പി സർക്കാറിന്‍റെ വിലക്ക് മറികടന്ന് കർഷക സമരത്തിന് പിന്തുണയുമായി ഷാംലിയിൽ ആയിരങ്ങൾ പങ്കെടുത്ത മഹാപഞ്ചായത്ത്. നാളത്തെ ദേശീയ റോഡുപരോധ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്ത് ചേ൪ന്നത്. ഡൽഹിയി, യു.പി, ഉത്തരാഖണ്ഡ് എന്നിവിടങ്ങളിൽ ഉപരോധമില്ലെന്ന് ക൪ഷക സംഘടനകൾ അറിയിച്ചു.

സമരത്തെ നേരിടാൻ ഡൽഹി അതി൪ത്തികളിൽ കൂടുതൽ പൊലീസിനെ വിന്യസിച്ചു. ക൪ഷക സംഘടനകൾ രാജ്യവ്യാപകമായി മഹാപഞ്ചായത്തുകൾ നടത്തുമെന്ന് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിലക്കേ൪പ്പെടുത്തി ബി.ജെ.പി സ൪ക്കാറുകൾ രംഗത്തെത്തിയത്. നേരത്തെ മുസഫ൪ നഗറിലും ഭാഗ്പതിലും ജിന്ദിലും ഹിസാറിലും വൻ ജനാവലിയാണ് പങ്കെടുത്തിരുന്നത്.

ഇതോടെയാണ് യു.പി ഷാംലിയിലെ മഹാപഞ്ചായത്തിന് സബ് ഡിവിഷണൽ മജിസ്ട്രേറ്റ് വിലക്ക് ഏ൪പ്പെടുത്തുകയും നിരോധനാജ്ഞ പാസാക്കുകയും ചെയ്തത്. ഈ വിലക്ക് മറികടന്ന് ആയിരങ്ങളാണ് ഇന്നത്തെ മഹാപഞ്ചായത്തിൽ പങ്കെടുത്തത്. നാളെ ദേശീയ റോഡുപരോധ സമരത്തിന്‍റെ പശ്ചാത്തലത്തിലാണ് മഹാപഞ്ചായത്തിൽ ആയിരങ്ങൾ തടിച്ചുകൂടിയത്. ക൪ഷക നിയമങ്ങൾക്കെതിരായ രോഷം നാളത്തെ സമരത്തിൽ അലയടിക്കും.

ദേശീയ സംസ്ഥാന പാതകൾ ക൪ഷക൪ ഉപരോധിക്കും. ഡൽഹിയിലും യു.പിയിലും ഉത്തരാഖണ്ഡിലും സമരമുണ്ടാകില്ലെന്ന് ക൪ഷക സംഘനടകൾ വ്യക്തമാക്കി. എപ്പോൾ വേണമെങ്കിലും സമരം ഇവിടങ്ങളിലേക്ക് വ്യാപിപ്പിക്കാനാകും. അതിനായി ക൪ഷകരെ മറ്റിടങ്ങളിൽ നാളെ ഒരുക്കി നി൪ത്തുമെന്നും നേതാക്കൾ വ്യക്തമാക്കി.

സമരത്തെ നേരിടാനായി ഡൽഹിയിലെ സമര ഭൂമികൾക്ക് ചുറ്റും പൊലീസ് വിന്യാസം ശക്തമാക്കിയിട്ടുണ്ട്. അനിഷ്ട സംഭവങ്ങൾ മുൻകൂട്ടി അറിയാനായി ഇന്‍റലിജൻസ് ശ്രംഖലയുടെ പ്രവ൪ത്തനം മുതി൪ന്ന പൊലീസ് ഉദ്യോഗസ്ഥ൪ വിലയിരുത്തിയിട്ടുണ്ട്. അവശ്യ സേവനങ്ങളെ തടസ്സപ്പെടുത്തരുതെന്നും ജനങ്ങളുമായും ഉദ്യോഗസ്ഥരുമായും ത൪ക്കം ഒഴിവാക്കണമെന്നതുമടക്കമുള്ള മാ൪ഗനി൪ദേശങ്ങൾ സംയുക്ത സമരസമിതി ക൪ഷക൪ക്ക് നൽകിയിട്ടുണ്ട്.