LiveTV

Live

National

സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേരുടെ ഹരജിയില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈകോടതിയുടെ അന്ത്യശാസനം

സ൪ക്കാ൪ സത്യവാങ്മൂലം നൽകുകയാണെങ്കിൽ മറുപടി സത്യവാങ്മൂലത്തിനായി ഹരജിക്കാ൪ക്ക് കോടതി മൂന്ന് ദിവസം സമയം അനുവദിച്ചു.

സിദ്ദിഖ് കാപ്പനൊപ്പം അറസ്റ്റിലായ മൂന്ന് പേരുടെ ഹരജിയില്‍ യുപി സര്‍ക്കാരിന് അലഹബാദ് ഹൈകോടതിയുടെ അന്ത്യശാസനം

യുപി സർക്കാറിന് അലഹബാദ് ഹൈകോടതിയുടെ അന്ത്യശാസനം. സിദ്ധീഖ് കാപ്പനോടൊപ്പം അറസ്റ്റിലായ മൂന്ന് പേരുടെ ഹേബിയസ് കോ൪പസ് ഹരജിയിലാണ് കോടതിയുടെ അന്ത്യശാസനം. അനുബന്ധ സത്യവാങ്മൂലം ഒരാഴ്ചക്കുള്ളിൽ സമ൪പ്പിക്കണമെന്ന് കോടതി. ഇനി അവസരമുണ്ടാകില്ലെന്നും കോടതി.

ഈ മാസം പതിനെട്ടിന് വീണ്ടും ഹരജി പരിഗണിക്കും. സ൪ക്കാ൪ സത്യവാങ്മൂലം നൽകുകയാണെങ്കിൽ മറുപടി സത്യവാങ്മൂലത്തിനായി ഹരജിക്കാ൪ക്ക് കോടതി മൂന്ന് ദിവസം സമയം അനുവദിച്ചു.